ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്
Monday, August 3, 2020 10:08 PM IST
തൊ​ടു​പു​ഴ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.
പെ​രി​യാ​ന്പ്ര പു​ത്ത​ൻ​പു​ര​യ്ക്ക​ൽ തോ​മ​സി​ന്‍റെ മ​ക്ക​ളാ​യ ബി​ബി​ൻ (18), സ​ഹോ​ദ​ര​ൻ ബി​നി​ൽ (15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ​യി​ൽ വാ​ഹ​ന ഷോ​റൂ​മി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ ദി​ശ തെ​റ്റി​യെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലെ ഗ​ട്ട​ർ ഒ​ഴി​വാ​ക്കി​യ​പ്പോ​ഴാ​ണ് കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്.
പ​രി​ക്കേ​റ്റ ബി​ബി​നെ​യും ബി​നി​ലി​നെ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​ബി​ന്‍റെ ന​ട്ടെ​ല്ലി​നു ക്ഷ​ത​വും ശ​രീ​ര​ത്ത് പ​രി​ക്കു​മേ​റ്റു. ബി​നി​ലി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു.