ഹൈറേഞ്ചിൽ കനത്ത മഴ; കീ​രി​ത്തോ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ
Tuesday, August 4, 2020 10:17 PM IST
ചെ​റു​തോ​ണി: കീ​രി​ത്തോ​ട് പ​കു​തി​പ്പാ​ല​ത്ത് ഉ​രു​ൾ​പൊ​ട്ടി പ​ടി​ക​പ്പ​ള്ളി​ൽ സ​ന്തോ​ഷി​ന്‍റെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ക​ഴി​ഞ്ഞ​രാ​ത്രി 9.30-ന് ​ഭീ​ക​ര​മാ​യ മു​ഴ​ക്കം​കേ​ട്ടാ​ണ് സ​ന്തോ​ഷ് ഭാ​ര്യ​യേ​യും കു​ട്ടി​യേ​യും പ്രാ​യ​മാ​യ പി​താ​വി​നേ​യും കൂ​ട്ടി വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ​ത്. ഉ​രു​ൾ​പൊ​ട്ടി​യ​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഈ​സ​മ​യം കൂ​റ്റ​ൻ പാ​റ ഉ​രു​ണ്ടു​വ​ന്ന് ഇ​വ​ർ ക​ട​ന്നു​പോ​കേ​ണ്ടി​യി​രു​ന്ന വ​ഴി​യി​ലെ ഒ​രു മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ന്നു.

പാ​റ​ക്ക​ഷ​ണം ഒ​ന്നു​കൂ​ടി മ​റി​ഞ്ഞാ​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​രു​മാ​യി​രു​ന്നു.
വീ​ടി​നു പി​ന്നി​ലാ​യി വേ​റെ​യും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും മ​ണ്ണും ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉൗ​ർ​ന്നി​രി​പ്പു​ണ്ട്.
മ​ഴ തു​ട​ർ​ന്നാ​ൽ ഏ​തു​നി​മി​ഷ​വും വീ​ടി​നു മു​ക​ളി​ലേ​ക്ക് പാ​റ​യും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ളും ന​ശി​ച്ചു.