പ്രാ​ദേ​ശി​ക ചാ​ന​ലി​ന്‍റെ കേ​ബി​ൾ വെ​ട്ടി ന​ശി​പ്പി​ച്ചു
Tuesday, August 4, 2020 10:17 PM IST
നെ​ടു​ങ്ക​ണ്ടം: പ്രാ​ദേ​ശി​ക നെ​റ്റു​വ​ർ​ക്കി​ന്‍റെ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പം ച​ക്ക​ക്കാ​ന​ത്താ​ണ് കേ​ബി​ളു​ക​ൾ ന​ശി​പ്പി​ച്ച​ത്.
അ​ന്പി​ളി​യ​മ്മ​ൻ​കാ​ന​ത്ത് ത​ങ്ക​ച്ച​ൻ ഐ​ക്ക​ര​ത്തെ​ക്കേ​തി​ൽ എ​ന്ന​യാ​ളു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ചാ​ന​ലി​ന്‍റെ ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ വ​ലി​ച്ചി​രു​ന്നു.
കേ​ബി​ളു​ക​ൾ ന​ശി​പ്പി​ച്ച​തു​മൂ​ലം പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​വും മു​ട​ങ്ങി. വ​രി​ക്കാ​രാ​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​രാ​തി​യു​മാ​യി കേ​ബി​ൾ ടി​വി മാ​നേ​ജു​മെ​ന്‍റി​നെ സ​മീ​പി​ച്ചി​രു​ന്നു. 25,000 ൽ ​അ​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
കേ​ബി​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച​ത് സം​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ടെ​ക്നീ​ഷ​ൻ​മാ​ർ മ​ണി​ക്കൂ​റു​ക​ൾ പ​ണി​പ്പെ​ട്ടാ​ണ് കേ​ബി​ൾ ക​ണ​ക്ഷ​നു​ക​ൾ പു​ന​സ്ഥാ​പി​ച്ച​ത്.