പാ​റ​ത്തോ​ട് പാ​ലം തു​റ​ന്നു
Tuesday, August 4, 2020 10:17 PM IST
നെ​ടു​ങ്ക​ണ്ടം: അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ക്ഷാ​മം ജി​ല്ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. പാ​റ​ത്തോ​ട് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ക്വാ​റി​ക​ൾ ഉ​ട​ൻ അ​നു​വ​ദി​ക്കാ​ൻ ഇ​ട​യി​ല്ല. ക​രി​ങ്ക​ല്ലും മെ​റ്റ​ലും ല​ഭ്യ​മാ​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഹൈ​റേ​ഞ്ചി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ 1954 കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ഇ​ടു​ങ്ങി​യ പാ​ല​മാ​ണ് പു​തു​ക്കി നി​ർ​മി​ച്ച​ത്. 2018-ലെ ​പ്ര​ള​യ കാ​ല​ത്ത് പാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​പ്രോ​ച്ച് റോ​ഡി​ലെ ക​രി​ങ്ക​ൽ കെ​ട്ട് ഇ​ടി​യു​ക​യും പാ​ലം അ​പ​ക​ട​ത്തി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. മ​ന്ത്രി എം.​എം. മ​ണി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. പ​ഴ​യ പാ​ലം പൊ​ളി​ച്ചു​നീ​ക്കി അ​തേ സ്ഥാ​ന​ത്തു​ത​ന്നെ​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
പൊ​തു​മ​ര​മാ​ത്ത് വ​കു​പ്പി​ൽ പാ​ലം സെ​ക്ഷ​ൻ രൂ​പീ​ക​രി​ച്ച​ശേ​ഷം ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ പാ​ല​മാ​ണി​ത്. മൂ​ന്നു​കോ​ടി രൂ​പ മു​ട​ക്കി​ൽ 11.05 മീ​റ്റ​ർ വീ​തി​യി​ലും 10 മീ​റ്റ​ർ നീ​ള​ത്തി​ലും 7.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പാ​ത​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും വീ​തി വ​ർ​ധി​പ്പി​ച്ചു.
ച​ട​ങ്ങി​ൽ ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല മു​രു​കേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, പൊ​തു​മ​രാ​മ​ത്ത്(​പാ​ലം വി​ഭാ​ഗം) എ​ക്സി. എ​ഞ്ചി​നി​യ​ർ സി​സി​ലി ജോ​സ​ഫ്, ക​ല്ലു​പാ​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി നി​ര​പ്പേ​ൽ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​പി. സു​നി​ൽ​കു​മാ​ർ, ഉ​ടു​ന്പ​ൻ​ചോ​ല സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഡെ​യ്സ​മ്മ ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ധാ​ക​ർ, ടി.​ജെ. ജോ​മോ​ൻ, അ​സി. എ​ൻ​ജി​നി​യ​ർ സൂ​സ​ണ്‍ ശാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.