ആ​റോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി
Tuesday, August 4, 2020 10:21 PM IST
മൂ​ന്നാ​ർ: കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യ​തോ​ടെ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ ആ​റു കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ദു​ര​ന്ത നി​വാ​ര​ണ ഘ​ട്ട​ങ്ങ​ളി​ൽ ക്യാ​ന്പാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള ദേ​വി​കു​ളം സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്.
ഈ ​പ്ര​ദേ​ശ​ത്തു​ത​ന്നെ കൂ​റ്റ​ൻ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ​ക്കു​കീ​ഴി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഭീ​തി​യോ​ടെ ക​ഴി​യു​ന്ന​ത്.
ദേ​വി​കു​ള​ത്ത് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൂ​മി​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ക​രാ​റു​കാ​രെ ഏ​ൽ​പി​ച്ചെ​ങ്കി​ലും ദേ​വി​കു​ളം കോ​ള​നി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ ഒ​ന്നും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി​ജി എം. ​കു​ന്ന​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.