രാജാക്കാട് മേഖലയിൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Tuesday, August 4, 2020 10:23 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​രം​വീ​ണ് വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും പ​ല മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​രം​വീ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ക​ന​ത്ത കാ​റ്റി​ൽ വ​ൻ​മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണും ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കാ​റ്റി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം കെ​ട്ടി നി​ന്ന് രാ​ജാ​ക്കാ​ട് ത​ട​ത്തി​ൽ ബെ​ന്നി​യു​ടെ ക​പ്പ കൃ​ഷി​യും ന​ശി​ച്ചു. ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്ര​മാ​ണ് വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്.
രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാ​റ റോ​ഡി​ൽ വ​ൻ​മ​രം ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ​തി​നെ​തു​ട​ർ​ന്ന് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. ഇ​വി​ടേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധ​വും പൂ​ർ​ണ​മാ​യി നി​ല​ച്ചു. മു​ല്ല​ക്കാ​നം വ​രാ​ര​പ്പി​ള്ളി​ൽ മ​നോ​ജി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര മ​രം​വീ​ണ് ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ​ചേ​ർ​ന്ന് മ​രം വെ​ട്ടി​നീ​ക്കി. സേ​നാ​പ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ന​ക​പ്പു​ഴ​യി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മു​ക്ക​ത്ത് ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ത​റ​യും ഭി​ത്തി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.
മ​ല​ഞ്ചെ​രി​വി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വീ​ടി​നു​ള്ളി​ൽ ഉ​റ​വ രൂ​പ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പി​ൻ​ഭാ​ഗം മു​ഴു​വ​ൻ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ താ​യ്ത്ത​റ​യ്ക്ക് കു​റു​കെ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.