പു​ഴ​ക​ളി​ലെ ഒ​ഴു​ക്ക് ശ​ക്തം; പെ​രി​യ​വ​ര താ​ൽ​ക്കാ​ലി​ക പാ​ലം ക​ര​ക​വി​ഞ്ഞു
Tuesday, August 4, 2020 10:23 PM IST
മൂ​ന്നാ​ർ: മ​ഴ ക​ന​ത്ത​തോ​ടെ മൂ​ന്നാ​റി​ലെ പു​ഴ​ക​ളു​ടെ ഒ​ഴു​ക്ക് ശ​ക്ത​മാ​യി. ക​ന്നി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ പെ​രി​യ​വ​ര​യി​ലെ താ​ൽ​ക്കാ​ലി​ക പാ​ലം ക​ര​ക​വി​ഞ്ഞു. പാ​ല​ത്തി​നു മു​ക​ളി​ൽ വെ​ള്ള​മെ​ത്തി​യ​തോ​ടെ ഗ​താ​ഗ​തം ഏ​റെ​നേ​രം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.
ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പാ​ല​ത്തി​നു മു​ക​ളി​ൽ മെ​റ്റ​ലു​ക​ൾ ഇ​ള​കി​യ​തി​നെ​തു​ട​ർ​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മെ​റ്റ​ലു​ക​ൾ പാ​കി ഉ​റ​പ്പി​ച്ച​ശേ​ഷ​മാ​ണ് വീ​ണ്ടും ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്. കാ​ല​വ​ർ​ഷം പാ​തി പി​ന്നി​ട്ടി​ട്ടും മ​ഴ ശ​ക്ത​മാ​കാ​തി​രു​ന്ന മൂ​ന്നാ​റി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഞാ​യ​റാ​ഴ്ച 7.92 സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്ത​പ്പോ​ൾ തി​ങ്ക​ളാ​ഴ്ച 14.01 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ് ചെ​യ്ത​ത്.
ശ​ക്ത​മാ​യ കാ​റ്റി​ൽ മൂ​ന്നാ​ർ ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പ​മു​ള്ള മ​രം ഒ​ടി​ഞ്ഞു​വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഗ്നി ശ​മ​ന എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.
ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം ഉ​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ കാ​റ്റും മേ​ഖ​ല​യി​ൽ ഭീ​തി പ​ട​ർ​ത്തു​ന്നു​ണ്ട്. മ​ര​ങ്ങ​ൾ ഏ​റെ​യു​ള്ള പ്ര​ദേ​ശ​ത്തും മ​ണ്‍​ചെ​രി​വു​ക​ൾ​ക്കു സ​മീ​പ​വും താ​മ​സി​ക്കു​ന്ന​വ​ർ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. മ​ഴ ക​ന​ത്ത​തോ​ടെ ഏ​തു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.