ആം​ബു​ല​ൻ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല
Wednesday, August 5, 2020 9:48 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​ന്ന 108 ആം​ബു​ല​ൻ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​വാ​ൻ സൗ​ക​ര്യ​മി​ല്ലാ​തെ ജീ​വ​ന​ക്കാ​ർ വ​ല​യു​ന്നു. ക​ട്ട​പ്പ​ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​വാ​ൻ സാ​ധി​ക്കാ​തെ വ​ന്നി​രി​ക്കു​ന്ന​ത്. വാ​ട്ട​ർ പ​ന്പ് വാ​ങ്ങി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​വാ​ൻ ത​യാ​റാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗം ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മ​റു​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.
ഹൈ​റേ​ഞ്ചി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​മാ​യി എ​ട്ടി​ല​ധി​കം 108 ആം​ബു​ല​ൻ​സു​ക​ളും ഏ​താ​നും സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളു​മാ​ണ് ക​ട്ട​പ്പ​ന​യി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന​ത്. ഇ​വ​യി​ൽ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​യും കാ​ഞ്ചി​യാ​ർ പി​എ​ച്ച്സി​യി​ലെ​യും 108 ആം​ബു​ല​ൻ​സു​ക​ൾ ക​ട്ട​പ്പ​ന കേ​ന്ദ്ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും.
രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്പോ​ഴും രോ​ഗ​മു​ക്തി നേ​ടി​യ​വ​രെ തി​രി​കെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്പോ​ഴും ആം​ബു​ല​ൻ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ള്ള​ത്. ഇ​തി​നാ​യു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കേ​ണ്ട​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. എ​ന്നാ​ൽ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​മൊ​ഴി​ച്ചാ​ൽ ക​ട്ട​പ്പ​ന​യി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രു ആം​ബു​ല​ൻ​സ് അ​ണു​വി​മു​ക്ത​മാ​കു​വാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.
ഒ​രാ​ഴ്ച മു​ൻ​പു​വ​രെ ക​ട്ട​പ്പ​ന അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റാ​യി​രു​ന്നു ആം​ബു​ല​ൻ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി ന​ൽ​കി​യി​രു​ന്ന​ത്. ഫ​യ​ർ എ​ൻ​ജി​നു​ക​ളി​ൽ സോ​ഡി​യം ഹൈ​ഡ്രോ ക്ലോ​റൈ​ഡ് ലാ​യ​നി നി​റ​ച്ച് പ​ന്പു​ചെ​യ്താ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ലെ ടാ​ങ്കു​ക​ളി​ൽ അ​മി​ത​മാ​യി തു​രു​ന്പ് നി​റ​ഞ്ഞ​തോ​ടെ ഈ ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.
അ​ണു​വി​മു​ക്ത​മാ​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന അ​തേ 108 ആം​ബു​ല​ൻ​സു​ക​ളി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രെ മ​ട​ക്കി​കൊ​ണ്ടു​പോ​കു​വാ​നാ​കും. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ആം​ബു​ല​ൻ​സു​ക​ൾ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ അ​ടു​ത്ത കേ​ന്ദ്ര​മാ​യ പൈ​നാ​വി​ൽ എ​ത്തി​ക്ക​ണം.കോ​വി​ഡ് രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന വാ​ഹ​ന​മാ​യ​തി​നാ​ൽ സ്വ​കാ​ര്യ വാ​ട്ട​ർ സ​ർ​വീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലും അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​താ​യും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.