നെ​ടു​ങ്ക​ണ്ടം മേ​ഖ​ല ഇ​രു​ട്ടി​ൽ
Wednesday, August 5, 2020 9:52 PM IST
നെ​ടു​ങ്ക​ണ്ടം: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും. മ​ഴ​യും കാ​റ്റും ക​ന​ത്ത​തോ​ടെ നെ​ടു​ങ്ക​ണ്ട​ത്തെ ഗ്രാ​മീ​ണ​പ്ര​ദേ​ശ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​യി. അ​തി​ശ​ക്ത​മാ​യ കാ​റ്റാ​ണ് മേ​ഖ​ല​യി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന​ത്.

പാ​ന്പാ​ടും​പാ​റ, നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം, ഉ​ടു​ന്പ​ൻ​ചോ​ല, ക​ല്ലാ​ർ തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞു​വീ​ണും വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. ക​ല്ലാ​റി​ൽ ചെ​രു​വി​ള പു​ത്ത​ൻ​വീ​ട് മ​ണി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് സ​മീ​പ​ത്തു​നി​ന്ന പ്ലാ​വി​ന്‍റെ ശി​ഖ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ശ​ബ്ദം​കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ നി​ര​വ​ധി മേ​ച്ചി​ൽ ഷീ​റ്റു​ക​ൾ ത​ക​ർ​ന്നു.

ശ​ക്ത​മാ​യ കാ​റ്റി​ൽ ഇ​വ​രു​ടെ ക​ന്നു​കാ​ലി​ക്കൂ​ടി​ന്‍റെ ഷീ​റ്റു​ക​ളും പ​റ​ന്നു​പോ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. നെ​ടു​ങ്ക​ണ്ടം പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ന്‍റെ മേ​ൽ​ക്കൂ​ര ഷീ​റ്റു​ക​ൾ പ​റ​ന്നു​പോ​യി. അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ പ​ത്തോ​ളം ഷീ​റ്റു​ക​ളാ​ണ് പ​റ​ന്നു​പോ​യ​ത്.

മ​രം​വീ​ണും പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നും നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ര​ണ്ടു​ദി​വ​സ​മാ​യി പ​ല​സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി നി​ല​ച്ച അ​വ​സ്ഥ​യാ​ണ്. മ​രം വീ​ണ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധം പു​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മൊ​ബൈ​ൽ നെ​റ്റു​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ.

നെ​ടു​ങ്ക​ണ്ട​ത്ത് 30 ഇ​ട​ങ്ങ​ളി​ലാ​ണ് മ​രം​വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ൾ ന​ശി​ച്ച​ത്. മ​ഞ്ഞ​പ്പാ​റ, പാ​ന്പാ​ടും​പാ​റ, ചേ​ന്പ​ളം, എ​ഴു​കും​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 11 കെ​വി ലൈ​നി​ൽ മ​രം വീ​ണ​തി​നാ​ൽ ര​ണ്ടു​ദി​വ​സ​മാ​യി വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് -19-ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ ​എ​സ്ഇ​ബി​യി​ൽ പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ള്ള​ത്.