ഓടിക്കൊണ്ടിരുന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ മ​രം​വീ​ണ് യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്
Wednesday, August 5, 2020 9:52 PM IST
രാ​ജ​കു​മാ​രി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് മ​രം​വീ​ണ് യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്കേ​റ്റു. മു​ട്ടു​കാ​ട് സൊ​സൈ​റ്റി​മേ​ടി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ന​ട​ത്തു​ന്ന മു​രി​ക്കും​തൊ​ട്ടി കു​ന്നും​പു​റ​ത്ത് റെ​ജി കു​ര്യ​ൻ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് ഖ​ജ​നാ​പ്പാ​റ​യ്ക്കു സ​മീ​പം മ​രം വീ​ണ​ത്. വീ​ട്ടി​ൽ​നി​ന്നും മു​ട്ടു​കാ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബി ​ഡി​വി​ഷ​ൻ ക​വ​ല​യ്ക്ക് സ​മീ​പ​ത്താ​യി ഉ​ണ​ങ്ങി​നി​ന്ന വ​ൻ മ​ര​ത്തി​ന്‍റെ ശി​ഖ​രം ശ​ക്ത​മാ​യ കാ​റ്റി​ൽ റെ​ജി​യു​ടെ മു​ക​ളി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് മ​ര​ച്ചി​ല്ല​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ റെ​ജി​യെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
ക​ഴു​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യി് പ​രി​ക്കേ​റ്റ ഇ​വ​രെ രാ​ജ​കു​മാ​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​ക​ത്സ​ക്കാ​യി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രേ​വേ​ശി​പ്പി​ച്ചു