തൊടുപുഴ:സംവരണേതര വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നൽകണമെന്ന കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം, പാല രൂപത സമിതികളുടെ നേതൃത്വത്തിൽ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. കോതമംഗലം രൂപതയുടെ സമരം രാവിലെ 10.30 മുതൽ വൈകുന്നേരം നാലു വരെ കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള നവരത്ന കോംപ്ലക്സിൽ നടത്തും. കത്തോലിക്ക കോണ്ഗ്രസ് രൂപത ഡയറക്ടർ റവ. ഡോ. തോമസ് ചെറുപറന്പിൽ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്,ജനറൽ സെക്രട്ടറി ജോസ്പുതിയടം, ട്രഷറർ ജോണ് മുണ്ടൻകാവിൽ, വൈസ് പ്രസിഡന്റ് ജോയി പോൾ,സെക്രട്ടറി റോജോ ജോസഫ് എന്നിവർ ഉപവസിക്കും. ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം ഉച്ചകഴിഞ്ഞ് 3.30ന് സമാപന സന്ദേശം നൽകും. സമരത്തിന് പിന്തുണയുമായി രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും വിവിധ സമയങ്ങളിൽ സമരവേദിയിൽ എത്തി അഭിവാദ്യം അർപ്പിക്കും. മാത്യു മലേക്കുടി,സി.ജെ. അഗസ്റ്റിൻ,ലൈല സെബാസ്റ്റ്യൻ,അഡ്വ.വി.യു. ചാക്കോ, ബേബിച്ചൻ നിധീരിക്കൽ, സോജൻ അരീക്കാട്ട്, കെന്നഡി പീറ്റർ, പയസ് ഒലിയപ്പുറം, പയസ് തെക്കേക്കുന്നേൽ, ജിജോ അറയ്ക്കൽ, സജി തെക്കേക്കര എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാലാ: രൂപതാസമിതിയുടെ നേതൃത്വത്തിൽ ഇന്ന് പാലായിൽ നടത്തുന്ന ഏകദിന ഉപവാസ സമരം രാവിലെ ഒൻപതിന് ഷാലോം പാസ്റ്ററൽ സെന്റർ അങ്കണത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമരത്തിന് റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, സാജു അലക്സ്, ഇമ്മാനുവൽ നിധിരി, ജോസ് വട്ടുകുളം, സാബു പൂണ്ടിക്കുളം, ജേക്കബ് മുണ്ടക്കൽ, ആൻസമ്മ സാബു, എ.സി. ബേബിച്ചൻ, ജോയി കണിപറമ്പിൽ, പയസ് കവളമാക്കൽ, ബേബി ആലുങ്കൽ, ജോസഫ് പരുത്തിയിൽ, ടോമി കണ്ണീറ്റുമ്യാലിൽ, അജിൽ പനച്ചിക്കൽ, ബെന്നി പാലാക്കാത്തടം എന്നിവർ നേതൃത്വം നൽകും.