വാ​ട​ക വീ​ട് കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു, ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ൾ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ​്ക്ക്
Thursday, August 6, 2020 10:16 PM IST
ക​ട്ട​പ്പ​ന: വാ​ട​ക വീ​ട് കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു. വീട്ടിലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ൾ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴയ്ക്ക്. അ​മ്മ​യും ര​ണ്ടു പെ​ണ്‍ മ​ക്ക​ളും ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടാ​ണ് കാ​ല​വ​ർ​ഷത്തിൽ ത​ക​ർന്നത്.
ഇ​തോ​ടെ ഈ ​നി​ർ​ധ​ന കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യി. വെ​ള്ള​യാം​കു​ടി കാ​വു​ങ്ക​ൽ ഷൈ​നി​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മാ​ണ് വീ​ടു ത​ക​ർ​ന്നു പെ​രു​വ​ഴി​യി​ലാ​യ​ത്. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഇവർ ത​ക​ർ​ന്ന ഈ ​വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​പ്പോ​ൾ ഷൈ​നി വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു.
ഇ​വ​രു​ടെ പെ​ണ്‍​മ​ക്ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടു ത​ക്ക​സ​മ​യ​ത്ത് ഇ​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ മി​ക്ക​വ​യും ന​ശി​ച്ചു. ഇ​നി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ന്പോ​ഴാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര സ​ഭാ ചെ​യ​ർ​മാ​നും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രും സ്ഥ​ല​ത്തെ​ത്തി​യ​ത്.
ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ മ​റ്റു​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ത്തെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കാ​ണ് കാ​ല​വ​ർ​ഷ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചിട്ടുണ്ട്്.