മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു; ഭീ​തി​യ​ക​ലാ​തെ ഇ​ടു​ക്കി
Saturday, August 8, 2020 10:44 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യെ അ​തീ​വ ഭീ​തി​യി​ലാ​ഴ്ത്തി പെ​യ്തു​നി​ൽ​ക്കു​ന്ന മ​ഴ​യ്ക്ക് ഇ​ന്ന​ലെ നേ​രി​യ തോ​തി​ൽ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ വ്യാ​പ​കം. അ​തി​തീ​വ്ര മ​ഴ​യെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ​യും ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ​യും ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കെ​ടു​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​ട്ടേ​റെ വീ​ടു​ക​ൾ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ൽ ത​ക​ർ​ന്നു. വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ പെ​യ്ത​ത് 91.88 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യെ​ക്കാ​ൾ കു​റ​ഞ്ഞ തോ​ത് മ​ഴ​യാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പീ​രു​മേ​ട് താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ അ​ള​വ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 185.5 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് പീ​രു​മേ​ട്ടി​ൽ പെ​യ്ത​ത്. തൊ​ടു​പു​ഴ-92.9, ഇ​ടു​ക്കി 85.2, ദേ​വി​കു​ളം 65.2, ഉ​ടു​ന്പ​ൻ​ചോ​ല 30.6 മി​ല്ലീ​മീ​റ്റ​ർ എ​ന്ന ക​ണ​ക്കി​ലാ​ണ് മ​റ്റ് താ​ലൂ​ക്കു​ക​ളി​ൽ പെ​യ്ത മ​ഴ​യു​ടെ ക​ണ​ക്ക്.

ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ൽ 113 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​താ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ​ക്ക്. ര​ണ്ടു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ണ്ണി​ടി​ഞ്ഞും മ​രം ക​ട​പു​ഴ​കി​യു​മാ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. ജി​ല്ല​യി​ൽ നാ​ലു താ​ലൂ​ക്കു​ക​ളി​ലാ​യി ഇ​തു​വ​രെ 21 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. 183 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 624 പേ​രെ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ 1284.74 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ച​താ​യാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക്. വെ​ള്ളം ക​യ​റി​യൊ​ഴു​കി ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ൽ റോ​ഡു​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. വൈ​ദ്യു​തി ബോ​ർ​ഡി​നും പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണും ന​ഷ്ടം സം​ഭ​വി​ച്ചു.