ശാ​ന്ത​ൻപാ​റ സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
Saturday, August 8, 2020 10:47 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ചു. ഡ്രൈ​വ​ർ​ക്കും ര​ണ്ടു സി​പി​ഒ​മാ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​വ​രും ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ ഭാ​ര്യ​ക്ക് തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ചെ​യ്ത​വ​രെ മാ​റ്റി. പ​ക​രം ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു.
പോലീസ്‌സ്റ്റേ​ഷ​നും പ​രി​സ​ര​വും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ഡ്രൈ​വ​റെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.