മ​ഴ തു​ട​രു​ന്നു:42 കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി
Sunday, August 9, 2020 10:04 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 75.46 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.
ഉ​ടു​ന്പ​ൻ​ചോ​ല - 40, ദേ​വി​കു​ളം -74.7 , പീ​രു​മേ​ട്- 69.3, തൊ​ടു​പു​ഴ -84.5, ഇ​ടു​ക്കി -108.8 മി​ല്ലി​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ താ​ലൂ​ക്കി​ലും ല​ഭി​ച്ച മ​ഴ​യു​ടെ ക​ണ​ക്ക്. ജി​ല്ല​യി​ൽ നാ​ല് താ​ലൂ​ക്കു​ക​ളി​ൽ 18 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 42 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 146 പേ​രെ​യാ​ണ് ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ടു​ക്കി താ​ലൂ​ക്കി​ൽ ഉ​പ്പു​തോ​ട് വി​ല്ലേ​ജി​ലെ ക​രി​ക്കി​ൻ​മേ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലേ​ക്ക് ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ട്ട് പേ​രെ​യും വാ​ത്തി​ക്കു​ടി വി​ല്ലേ​ജി​ൽ നി​ന്നും പാ​രി​ഷ്ഹാ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് 19 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 64 പേ​രെ​യും മാ​റ്റി. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ ആ​ന​വി​ലാ​സം വി​ല്ലേ​ജി​ലെ ക​രി​ങ്കു​ന്നം ഗ​വ: എ​ൽ പി ​സ്കൂ​ളി​ലേ​ക്ക് ആ​റ് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 27 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു. തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ അ​റ​ക്കു​ളം വി​ല്ലേ​ജി​ൽ നി​ന്നും മൂ​ല​മ​റ്റം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നാ​യി ര​ണ്ട് സ്ത്രീ​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു. ദേ​വി​കു​ളം താ​ലൂ​ക്കി​ൽ മൂ​ന്നാ​ർ വി​ല്ലേ​ജി​ൽ നി​ന്നും ശി​ക്ഷ​ക് സ​ദ​ൻ ക്യാ​ന്പി​ലേ​ക്ക് അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 20 പേ​രെ​യും പീ​രു​മേ​ട് താ​ലൂ​ക്കി​ലെ വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ൽ നി​ന്നും കാ​പ്പി​പ്പ​താ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലേ​ക്ക് ഒ​ൻ​പ​ത് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 25 പേ​രെ​യും മാ​റ്റി.