മു​ഖ്യ​മ​ന്ത്രി എ​ത്താ​ത്ത​ത് വി​വേ​ച​ന​പ​രം: ക​ല്ലാ​ർ
Sunday, August 9, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: പെ​ട്ടി​മു​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ സാ​ന്ത്വ​നി​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ മ​ന്ത്രി​യാ​യ പി​ണ​റാ​യി വി​ജ​യ​ൻ എ​ത്താ​ത്ത​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ. ക​രി​പ്പൂ​ർ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ 10 ല​ക്ഷം അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യി ന​ൽ​കി​യ​പ്പോ​ൾ പാ​വ​പ്പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഞ്ച് ല​ക്ഷം ന​ൽ​കി​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​ണം. ദു​ര​ന്ത സ്ഥ​ല​ത്ത് ഒ​രു മ​ന്ത്രി​യെ മു​ഴു​വ​ൻ സ​മ​യ​വും നി​യോ​ഗി​ക്ക​ണ​മെ​ന്നും ക​ണ്ടെ​ത്താ​ൻ ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി ആ​ധു​നി​ക സം​വി​ധാ​ന​മാ​യ ജി​പി​എ​സ് അ​ട​ക്കം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കെഎസ്ഇ​ബി
ഒൗ​ട്ട് പോ​സ്റ്റ്
പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു

കാ​ഞ്ഞാ​ർ: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞാ​റി​ൽ പു​തി​യ കെഎസ്ഇ​ബി ഒൗ​ട്ട്പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കാ​ഞ്ഞാ​ർ പ​ഴ​യ റോ​ഡി​ൽ കെഐ​പി ബി​ൽ​ഡിം​ഗി​ലാ​ണ് ഓ​ഫീ​സ്.
വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ​ക്ക്് കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് ഈ ​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഒ​രു ഓ​വ​ർ​സി​യ​റു​ടെ​യും ര​ണ്ട് ലൈ​ൻ​മാ​ൻ​മാ​രു​ടെ​യും ഒ​രു വ​ർ​ക്ക​റു​ടെ​യും സേ​വ​നം ഇ​വി​ലെ ല​ഭി​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. കു​ള​മാ​വി​ലും മു​ട്ട​ത്തും ഇ​തേ രീ​തി​യി​ൽ സേ​വ​നം ല​ഭ്യ​മാ​കും.