ക​ന​ത്ത മ​ഴ​യി​ൽ വേ​ളൂ​ർ ച​പ്പാ​ത്ത് മു​ങ്ങി: കൈ​ത​പ്പാ​റ ഗ്രാ​മം ഒ​റ്റ​പ്പെ​ട്ടു
Sunday, August 9, 2020 10:04 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ കൈ​ത​പ്പാ​റ ഗ്രാ​മം ഒ​റ്റ​പ്പെ​ട്ടു. വേ​ളൂ​ർ ച​പ്പാ​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി​യ​തോ​ടെ​യാ​ണ് കൈ​ത​പ്പാ​റ ഒ​റ്റ​പ്പെ​ട്ട​ത്. ഉ​ടു​ന്പ​ന്നൂ​ർ -മ​ണി​യാ​റ​ൻ​കു​ടി റൂ​ട്ടി​ലാ​ണ് കൈ​ത​പ്പാ​റ സ്ഥി​തി ചെ​യ്യു​ന്ന​ത്.

വേ​ളൂ​ർ പു​ഴ​യി​ലെ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും കൈ​ത​പ്പാ​റ മു​ത​ൽ മ​ണി​യാ​റ​ൻ കു​ടി വ​രെ​യു​ള്ള പാ​ത​യി​ൽ പ​ല ഭാ​ഗ​ത്തും മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ​ത​തോ​ടെ​യാ​ണ് ഗ്രാ​മ​വാ​സി​ക​ൾ​ക്ക് പു​റം ലോ​ക​വു​മാ​യു​ള്ള ബ​ന്ധം അ​പ്പാ​ടെ വി​ശ്ചേ​ദി​ക്ക​പ്പെ​ട്ട​ത്. തൊ​മ്മ​ൻ​കു​ത്ത് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള മ​ല​യോ​ര ഗ്രാ​മ​മാ​ണ് കൈ​ത​പ്പാ​റ.

ആ​കെ​യു​ള്ള നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന്‍റെ അ​പാ​ക​ത​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ​യാ​ണ് കൈ​ത​പ്പാ​റ നി​വാ​സി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന വേ​ളൂ​ർ ച​പ്പാ​ത്ത് മു​ങ്ങി​യ​ത്. നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും സ​ഞ്ച​രി​ക്കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യു​മാ​യി പോ​യി​രു​ന്ന സ്കൂ​ൾ വാ​ൻ ഇ​പ്പോ​ൾ ഓ​ടു​ന്നി​ല്ല.

എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങാ​നാ​യി ഉ​ടു​ന്പ​ന്നൂ​രി​നെ​യും തൊ​ടു​പു​ഴ​യെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വേ​ളൂ​ർ ച​പ്പാ​ത്തി​നു മേ​ലെ അ​ഞ്ച​ടി​യോ​ളം വെ​ള്ള​മു​യ​ർ​ന്നി​ട്ടു​ണ്ട്. കൂ​ടാ​തെ കാ​ളി​യാ​ർ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കുകയുമാ​ണ്. മ​ഴ നീ​ണ്ടു നി​ന്നാ​ൽ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴാ​ൻ ഇ​നി​യും കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. വേ​ളൂ​ർ​ച​പ്പാ​ത്ത് ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ക​യും കൈ​ത​പ്പാ​റ​യി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​മു​യ​ർ​ത്തു​ന്നു. ഇ​തി​നി​ടെ ഇ​ക്കാ​ര്യ​ത്തി​ൽ പ​ല വാ​ഗ്ദാ​ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ന​ട​പ്പി​ലാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.