പെ​ട്ടി​മു​ടി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കും: വി​മ​ൻ​സ് കൗ​ണ്‍​സി​ൽ
Monday, August 10, 2020 9:33 PM IST
ചെ​റു​തോ​ണി: രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ സം​ര​ക്ഷ​ക​ർ ന​ഷ്ട​പ്പെ​ട്ട് ഒ​റ്റ​പ്പെ​ട്ടു​പോ​യ സ്ത്രീ​ക​ളോ പെ​ണ്‍​കു​ട്ടി​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ സം​ര​ക്ഷ​ണം വി​മ​ൻ​സ് കൗ​ണ്‍​സി​ൽ ഏ​റ്റെ​ടു​ക്കും. ജി​ല്ലാ വി​മ​ൻ​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ചെ​റു​തോ​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ധ​ർ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ അ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​ല​യി​ടി​ച്ചി​ലി​ലും ക​ന​ത്ത നാ​ശ​ന​ഷ്ടം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ഉ​രു​ക്ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും തീ​റ്റ ന​ൽ​കു​ന്ന​തി​നും മി​ൽ​മ​യു​മാ​യി സ​ഹ​ക​രി​ച്ച് ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ൽ സം​ഭ​ര​ണം പു​ന:​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും കാ​ലി​ത്തീ​റ്റ സ്റ്റോ​ക്ക് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ശു​ക്ക​ൾ, ക​ന്നു​കു​ട്ടി​ക​ൾ, കി​ടാ​രി​ക​ൾ, കാ​ലി​ത്തൊ​ഴു​ത്ത്, തീ​റ്റ​പ്പു​ൽ​കൃ​ഷി തു​ട​ങ്ങി​യ​വ​യ്ക്ക് നാ​ശ​മു​ണ്ടാ​യാ​ൽ ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ട്രീ​സ തോ​മ​സ് അ​റി​യി​ച്ചു. ഫോ​ണ്‍ : 0486-2222099.