ഇ​ടു​ക്കി രൂ​പ​ത സം​ഘം പെ​ട്ടി​മു​ടി സ​ന്ദ​ർ​ശി​ച്ചു
Monday, August 10, 2020 9:33 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത​സ്ഥ​ല​ത്ത് ഇ​ടു​ക്കി രൂ​പ​ത സം​ഘ​മെ​ത്തി. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം ദു​ര​ന്ത​ഭൂ​മി​യി​ലെ​ത്തി​യ​ത്.
ഉ​ച്ച​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ രൂ​പ​താ​ധ്യ​ക്ഷ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വൈ​ദി​ക​രും ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ സം​സ്ക​രി​ച്ച സ്ഥ​ല​ത്തെ​ത്തി മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന​ക​ളും ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, മൂ​ന്നാ​ർ സെ​ന്‍റ് മൈ​ക്കി​ൾ പ​ള്ളി​വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​ഈ​ന്തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.