ദു​ര​ന്ത​ഭൂ​മി​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​ന് ഹാം ​റേ​ഡി​യോ​യും
Monday, August 10, 2020 9:33 PM IST
ചെ​റു​തോ​ണി: രാ​ജ​മ​ല പെ​ട്ടി​മു​ടി ദു​ര​ന്ത​ഭൂ​മി​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ച് ഹാം ​റേ​ഡി​യോ പ്ര​വ​ർ​ത്ത​ക​ർ. ഇ​ടു​ക്കി ഹാം ​റേ​ഡി​യോ ക്ല​ബ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് സൊ​സൈ​റ്റി ക​സ്റ്റോ​ഡി​യ​ൻ മ​നോ​ജ് ഗ്യാ​ല​ക്സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ഹാ​മു​ക​ളു​ടെ സേ​വ​നം ഏ​കോ​പി​പ്പി​ച്ചാ​ണ് ഇ​ടു​ക്കി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി പെ​ട്ടി​മു​ടി​യി​ലെ ക​ണ്‍​ട്രോ​ൾ റൂം ​കേ​ന്ദ്ര​മാ​ക്കി ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ്, അ​ടി​മാ​ലി ഫ​യ​ർ സ്റ്റേ​ഷ​ൻ, ഇ​ടു​ക്കി ഫ​യ​ർ സ്റ്റേ​ഷ​ൻ, എ​റ​ണാ​കു​ളം ഫ​യ​ർ വിം​ഗി​ന്‍റെ ജി​ല്ലാ ഓ​ഫീ​സ്, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് വി​വ​രം കൈ​മാ​റ്റം ചെ​യ്യു​ക​യാ​ണ്.
വാ​ർ​ത്താ​വി​നി​മ​യ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം ന​ട​ന്ന ആ​ദ്യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഹാം ​റേ​ഡി​യോ വ​ഴി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യ​ത്.
രാ​ജ​മ​ല ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ഹാം ​റേ​ഡി​യോ​യു​ടെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ ഒ.​എ​ൻ. രാ​ജു, പി.​ജെ. ജോ​സ്മോ​ൻ, പി.​എ​ൽ. നി​സാ​മു​ദീ​ൻ, അ​ക്ബ​ർ, ബെ​ന്നി, റെ​ജി, മ​നോ​ജ് വേ​ദി​ക്, അ​ജി​ത്, ചാ​ൾ​സ് എ​ന്നി​വ​രാ​ണ് ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.