മ​റ​യൂ​ർ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ പു​ന​സ്ഥാ​പി​ച്ചു​തു​ട​ങ്ങി
Monday, August 10, 2020 9:35 PM IST
മ​റ​യൂ​ർ: ഒ​രാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന വൈ​ദ്യു​തി ലൈ​ൻ ഭാ​ഗി​മാ​യി പു​ന​സ്ഥാ​പി​ച്ചു. എ​ട്ടു​ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് മേ​ഖ​ല​യി​ൽ വെ​ളി​ച്ചം ക​ണ്ട​ത്. മ​ര​ങ്ങ​ൾ വീ​ണും മ​ണ്ണി​ള​കി​യും മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ നൂ​റി​ല​ധി​കം വൈ​ദ്യു​തി പോ​സ്റ്റു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ഇ​തു​മൂ​ലം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്ര​ദേ​ശം പൂ​ർ​ണ​മാ​യി ഇ​രു​ട്ടി​ലാ​യി​രു​ന്നു. ബാ​ങ്ക്, അ​ക്ഷ​യ, വി​ല്ലേ​ജ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ൾ എ​ത്തു​ന്ന​ത് വ​ന​പാ​ത​യി​ലൂ​ടെ​യാ​യ​തി​നാ​ൽ പു​ന​സ്ഥാ​പി​ക്ക​ലും ഏ​റെ ദു​ർ​ഘ​ടം നി​റ​ഞ്ഞ​താ​യി​രു​ന്നു. പെ​ട്രോ​ൾ പ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നാ​ൽ ഡീ​സ​ൽ കി​ട്ടാ​തെ​വ​ന്ന​തും വി​ന​യാ​യി.