ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ടു
Monday, August 10, 2020 9:35 PM IST
മ​റ​യൂ​ർ: മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഗു​ണ​ഭോ​ക്ത​ൾ​ക്ക് കാ​ല​താ​മ​സം നേ​രി​ട്ടു. ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ 14 വ​രെ​യാ​ണ് അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി സ​മ​യ​പ​രി​ധി ന​ൽ​കി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ഒ​ന്നു​മു​ത​ൽ​ത​ന്നെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​ത് ഇ​ന്ന​ലെ​യാ​ണ് പു​ന​സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ച​ത്. ഇ​തി​ലും പ​ല​ത​വ​ണ ത​ട​സം നേ​രി​ട്ടി​രു​ന്നു. അ​പേ​ക്ഷ ന​ൽ​കാ​ൻ ഇ​നി നാ​ലു​ദി​വ​സം അ​വ​ശേ​ഷി​ക്കെ അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ൽ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ശ്ചി​ത സ​മ​യം​കൊ​ണ്ട് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​പേ​ക്ഷ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന​താ​ണ് പ്ര​ദേ​ശ​ത്തെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.