മ​ണ്ണു​മാ​യി വ​ന്ന ലോ​റി റോ​ഡി​ൽ താ​ഴ്ന്നു
Monday, August 10, 2020 9:40 PM IST
ചെ​റു​തോ​ണി: ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണു​മാ​റ്റു​ന്ന​തി​നി​ടെ ലോ​റി റോ​ഡി​ൽ താ​ഴ്ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ചെ​റു​തോ​ണി​യി​ലു​ള്ള സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു മു​ന്നി​ലെ റോ​ഡി​ലാ​ണ് സം​ഭ​വം.
പോ​സ്റ്റോ​ഫീ​സ് റോ​ഡി​ലെ കോ​ള​നി​യി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മി​നി​ലോ​റി റോ​ഡി​ൽ താ​ഴ്ന്ന​ത്. ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ട​യ​ർ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ത്തി​ൽ താ​ഴ്ന്നു​പോ​കു​ക​യാ​യി​രു​ന്നു.
വാ​ഹ​ന​ത്തി​ലെ മ​ണ്ണ് നീ​ക്കം​ചെ​യ്ത​ശേ​ഷം ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​റി വ​ഴി​യി​ൽ​നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.