ചെ​പ്പു​കു​ളം - പ​ന്നി​മ​റ്റം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കും: പി.​ജെ.ജോ​സ​ഫ്
Monday, August 10, 2020 9:41 PM IST
ചെ​പ്പു​കു​ളം: വെ​ള്ളി​യാ​മ​റ്റം - ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​പ്പു​കു​ളം- പ​ന്നി​മ​റ്റം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ചു​ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
30 ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​മോ​നി​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി.​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജു ക​ട്ട​പ്പ​ൻ, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ജോ​യി കൊ​ട്ടാ​രം, സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു, ഫാ.​ജോ​സ് കൂ​നാ​നി​യി​ൽ, ടോ​മി കൈ​ത​വേ​ലി​ൽ, പ്ര​ഫ. വി.​സി.​ജെ​യിം​സ് , ജോ​സ​ഫ് വ​ലി​യ കു​ന്നേ​ൽ, തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ, ഷാ​ന്‍റി വി​ൻ​സ​ന്‍റ്, ജോ​യി തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.