ദു​ര​ന്തമു​ഖ​ത്ത് സാ​ന്ത്വ​ന​മാ​യി ഫാ.​വി​ൻ​സെ​ന്‍റ്
Tuesday, August 11, 2020 9:44 PM IST
മൂ​ന്നാ​ർ: ഇ​ട​വ​ക പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പെ​ട്ടി​മു​ടി​യി​ലെ അ​ത്യാ​ഹി​ത​ത്തി​ന്‍റെ വാ​ർ​ത്ത കേ​ട്ട​യു​ട​ൻ 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ്മ​ൽ പ​ള്ളി വി​കാ​രി പെ​ട്ടി​മു​ടി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത് വെ​റു​തെ ആ​യി​രു​ന്നി​ല്ല. ബ്രെ​ഡും കു​ടി​ക്കാ​നു​ള്ള വെ​ള്ള​വും ഗ്ലൂ​ക്കോ​സു​മാ​യി​ട്ടാ​യി​രു​ന്നു അ​ച്ച​ന്‍റെ വ​ര​വ്. ദു​ര​ന്ത​മു​ഖ​ത്തു​ള്ള ദു​രി​ത​ത്തി​ന്‍റെ തീ​വ്രാ​വ​സ്ഥ മ​ന​സി​ൽ നേ​ര​ത്തെ ക​ണ്ട ഫാ.​വി​ൻ​സെ​ന്‍റ് മൂ​ന്നാ​റി​ലെ ക​ട​ക​ളി​ൽ നി​ന്നും ബ്രെ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​ഭ​ക്ഷ​ണ​മാ​ണ് പെ​ട്ടി​മു​ടി​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ്യം തു​ണ​യാ​യ​ത്.

ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് കാ​പ്പി​പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ടു​ത്ത ത​ണു​പ്പി​ൽ ദീ​ർ​ഘ​നേ​രം ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം പോ​ലും കു​ടി​ക്കാ​നി​ല്ലാ​തെ​യാ​യി​രു​ന്നു എ​ൻ​ഡി​ആ​ർ​എ​ഫ് സേ​നാം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്തം ന​ട​ത്തി​യി​രു​ന്ന​ത്. ബ്രെ​ഡും വെ​ള്ള​വു​മെ​ല്ലാം ദു​ര​ന്ത​മു​ഖ​ത്ത് വ​ലി​യ സ​ഹാ​യ​മാ​വു​ക​യും ചെ​യ്തു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് താ​മ​സ​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു. മൂ​ന്നാ​ർ പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള കാ​ർ​മ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ ത​ങ്ങി​യ​ത്. പ​ള്ളി​യു​ടെ മ​റ്റു മു​റി​ക​ളി​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും താ​മ​സി​ച്ചു. ഇ​വി​യു​ള്ള​വ​ർ​ക്ക് അ​ച്ച​ൻ ത​ന്നെ കാ​പ്പി​യു​ണ്ടാ​ക്കി എ​ത്തി​ച്ചു ന​ൽ​കി.

പെ​ട്ടി​മു​ടി​യി​ൽ ര​ണ്ടാം ദി​വ​സം രാ​ത്രി​യി​ൽ മ​രി​ച്ച​വ​രെ കൂ​ട്ട​മാ​യി സം​സ്ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ൾ പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ക്കാ​ൻ അ​ച്ച​നു​മെ​ത്തി​യി​രു​ന്നു.