ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് ന​ഷ്ട​മാ​യ​ത് മി​ക​ച്ച ജീ​വ​ന​ക്കാ​രി​യെ
Tuesday, August 11, 2020 9:44 PM IST
മ​റ​യൂ​ർ: പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ലി​ൽ ന​ഷ്ട​മാ​യ​ത് ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലെ മി​ക​ച്ച ജീ​വ​ന​ക്കാ​രി​യെ​യും. ഇ​ന്ന​ലെ ദു​ര​ന്ത നി​വാ​ര​ണ സം​ഘം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ഒ​ന്ന് ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലെ മി​ക​ച്ച ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യ രേ​ഖ(29) യു​ടേ​താ​യി​രു​ന്നു.
ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ല​യ​ത്തി​ൽ​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ പു​ഴ​യി​ൽ​നി​ന്നാ​ണ് രേ​ഖ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാ​ർ ടൗ​ണ്‍ കോ​ള​നി സ്വ​ദേ​ശി​യാ​യ രേ​ഖ പെ​ട്ടി​മു​ടി സ്വാ​ദേ​ശി​യാ​യ ഭാ​ര​തി​രാ​ജ​യെ വി​വാ​ഹം ക​ഴി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് പെ​ട്ടി​മു​ടി​യി​ൽ താ​മ​സ​മാ​ക്കി​യ​ത്.
വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യി ആ​യി​ര​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഇ​ര​വി​കൂ​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലെ വെ​ൻ​ഡേ​ഴ്സ് ഇ​ക്കോ ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും വ​ന​വി​ഭ​വ​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന ഷോ​പ്പി​ന്‍റെ ചു​മ​ത​ല​ക്കാ​രി​യു​മാ​യി​രു​ന്നു. 2016 മു​ത​ലാ​ണ് ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ രേ​ഖ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വും ത​മി​ഴ്, മ​ല​യാ​ളം, ഇ​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ്രാ​വീ​ണ്യ​വും രേ​ഖ​യെ ശ്ര​ദ്ധേ​യ​യാ​ക്കി​യി​രു​ന്നു.
താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ങ്കി​ലും വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​വും കൃ​ത്യ​നി​ഷ്ഠ​യും ആ​ത്മാ​ർ​ഥ​ത​യും നി​റ​ഞ്ഞ വ്യ​ക്തി​ത്വ​മാ​യ​തി​നാ​ൽ ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നും ചു​മ​ത​ല​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നു.
കോ​വി​ഡ് വ്യ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​വി​കൂ​ളം ദേ​ശീ​യ ഉ​ദ്യാ​നം അ​ട​യ്ക്കു​ന്ന​തു​വ​രെ രേ​ഖ മൂ​ന്നാ​ർ കോ​ള​നി​യി​ൽ​നി​ന്നാ​ണ് ജോ​ലി​ക്ക് എ​ത്തി​യി​രു​ന്ന​ത്. ജോ​ലി ഇ​ല്ലാ​താ​യ​തി​നെ​തു​ട​ർ​ന്നാ​ണ് രേ​ഖ പെ​ട്ടി​മു​ടി​യി​ലെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. രേ​ഖ​യും ഭ​ർ​ത്താ​വ് ഭാ​ര​തി​രാ​ജ, ആ​റും നാ​ലും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളും ദു​ര​ന്ത​ത്തി​നി​ര​യാ​യി​രു​ന്നു.
ഭാ​ര​തി​രാ​ജ​യു​ടെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച തെ​ര​ച്ചി​ൽ സം​ഘം ദു​ര​ന്ത സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.
ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ പ​രി​പാ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഉ​രൂ​ൾ​പൊ​ട്ട​ലി​ൽ ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലേ​തു​ൾ​പ്പെ​ടെ വ​നം​വ​കൂ​പ്പി​ന് ന​ഷ്ട​മാ​യ​ത് ആ​റു​പേ​രെ​യാ​ണ്. രേ​ഖ​യെ കൂ​ടാ​തെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ അ​ഞ്ചാം​മൈ​ലി​ൽ​നി​ന്നും പാ​ർ​ക്കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​മാ​രാ​യ മ​യി​ൽ സ്വാ​മി, ഗ​ണേ​ശ​ൻ, വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യി​ൽ​നി​ന്നും ഇ​ട​മ​ല​ക്കു​ടി​ക്ക് അ​നു​വ​ദി​ച്ചു​ന​ൽ​കി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, രാ​ജ, വാ​ച്ച​റാ​യ അ​ച്യു​ത​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.