ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​മേ​ഖ​ല​യി​ൽ വീ​ടു വ​യ്ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ട്
Tuesday, August 11, 2020 9:44 PM IST
ക​ട്ട​പ്പ​ന: തു​ട​ർ​ച്ച​യാ​യി ഉ​രു​ൾ​പൊ​ട്ടു​ന്ന ക​ട്ട​പ്പ​ന ത​വ​ള​പ്പാ​റ വീ​ടു​വ​യ്ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണെ​ന്ന് റ​വ​ന്യു വ​കു​പ്പ്. ഇ​തോ​ടെ നി​ർ​ധ​ന കു​ടും​ബം പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം ത​വ​ള​പ്പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട മ​ര​ങ്ങാ​ട​ൻ​പ​ള്ളി ഹ​രി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് റ​വ​ന്യൂ ഉ​ദോ​ഗ​സ്ഥ​രു​ടെ റി​പ്പോ​ർ​ട്ട് വി​ന​യാ​യി​രി​ക്കു​ന്ന​ത്.
ഇ​തോ​ടെ ഇ​വ​ർ​ക്ക് വീ​ടു​വ​യ്ക്കാ​ൻ സു​ര​ക്ഷി​ത സ്ഥ​ലം ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യാ​യി. താ​മ​സ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ടു വ​യ്ക്കാ​ൻ പ​ക​രം സ്ഥ​ലം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. റ​വ​ന്യു വ​കു​പ്പി​ന്‍റെ പു​തി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യം ഈ ​കു​ടും​ബ​ത്തി​നു ന​ഷ്ട​മാ​കും.
ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​ണ് ത​വ​ള​പ്പാ​റ​യെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ നേ​ര​ത്തെ റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്ന​താ​ണ്. അ​ന്നു​മു​ത​ൽ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബം വീ​ടി​നാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.
ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ വ​രു​ന്ന ത​വ​ള​പാ​റ​യി​ൽ​നി​ന്ന് മാ​റി സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തു വീ​ട് നി​ർ​മി​ച്ചു​ത​ര​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷ​യും ന​ൽ​കി. എ​ന്നാ​ൽ പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ത​വ​ള​പാ​റ വീ​ട് നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
2019 ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് ഇ​വ​രു​ടെ വീ​ട് ന​ഷ്ട​മാ​യ​ത്.
ഒ​രു​വ​ർ​ഷ​മാ​യി വീ​ടി​നാ​യി ഹ​രി​യും കു​ടും​ബ​വും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​യി​ട്ടി​ല്ല.
ത​വ​ള​പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ സ്ഥ​ലം ഒ​ട്ടേ​റെ വി​ദ​ഗ്ധ സം​ഘ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ​രും അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് പ്ര​ത്യേ​കം നി​യോ​ഗി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന വീ​ടു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് പു​തി​യ വീ​ട് നി​ർ​മി​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
സു​ര​ക്ഷി​ത​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​രി വീ​ണ്ടും ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.