കാ​ല​വ​ർ​ഷ​ക്കെ​ടു​തി​: കെഎസ്ഇ​ബിയ്ക്ക് പ​ത്തു കോ​ടി​യു​ടെ ന​ഷ്ടം
Tuesday, August 11, 2020 9:51 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ൽ കെഎസ്ഇ​ബി​യ്ക്കും ക​ന​ത്ത ന​ഷ്ടം. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നും ലൈ​നു​ക​ൾ പൊ​ട്ടി വീ​ണും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചും ജി​ല്ല​യി​ൽ കെഎ​സ്ഇ​ബി​യ്ക്ക് ഉ​ണ്ടാ​യ​ത് 10 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.
11 കെ​വി ലൈ​നു​ക​ളു​ടെ 447 വൈ​ദ്യു​തി പോ​സ്റ്റു​ക​ളും വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന എ​ൽ​ടി ലൈ​നു​ക​ളു​ടെ 1321 പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. 11 കെ​വി ലൈ​നു​ക​ളി​ൽ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും വീ​ണ് 435 ഇ​ട​ങ്ങ​ളി​ൽ ലൈ​ൻ പൊ​ട്ടി. എ​ൻ​ടി ലൈ​നു​ക​ൾ 3676 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൊ​ട്ടി വീ​ണ​ത്. മൂ​ന്ന് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ മ​ഴ​ക്കെ​ടു​തി​യി​ൽ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. ഇ​തി​നു പു​റ​മെ കാ​റ്റു മ​ഴ​യും മൂ​ലം വൈ​ദ്യു​തി വി​ത​ര​ണ​വും പ​ല​യി​ട​ങ്ങ​ളി​ലും ത​ട​സ​പ്പെ​ട്ടു. മു​പ്പ​തി​നാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സ​മു​ണ്ടാ​യി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ വ​ക വ​യ്ക്കാ​തെ ജീ​വ​ന​ക്കാ​ർ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം പു​ന​രാ​രം​ഭി​ച്ച​ത്.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ന​ത്ത മ​ഴ മൂ​ലം പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നാ​വാ​തെ വ​ന്ന​തും ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ക​ളെ ബാ​ധി​ച്ചു.