പെ​ട്ടി​മു​ടി​യി​ൽ തെ​ര​ച്ചി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് : ജില്ലാക​ള​ക്ട​ർ
Wednesday, August 12, 2020 10:09 PM IST
ഇ​ടു​ക്കി: പെ​ട്ടി​മു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ പ​റ​ഞ്ഞു.
ദു​ര​ന്ത​ഭൂ​മി​യി​ൽ നാ​ടി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും മ​രി​ച്ച​വ​രു​ടെ ബ​ന്ധ​ക്ക​ളു​മാ​യി അ​ന​വ​ധി പേ​ർ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.
കൂ​ടു​ത​ൽ പേ​ർ ദു​ര​ന്ത ഭൂ​മി​യി​ലേ​ക്കെ​ത്തു​ന്ന​ത് പോ​ലീ​സി​ന് ത​ട​യേ​ണ്ടി​വ​ന്നു.
പെ​ട്ടി​മു​ടി​യി​ലെ​ത്തി​യ​വ​രി​ൽ കോ​വി​ഡ് ബാ​ധ എ​ന്ന വി​ധ​ത്തി​ൽ പ്ര​ചാ​ര​ണ​വും ഉ​ണ്ടാ​യി. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും മാ​സ്ക് ധ​രി​ക്കു​ന്ന​തി​നും നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക​യു​മു​ണ്ടാ​യി.
ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​വ​രെ മു​ഴു​വ​ൻ പേ​ർ​ക്കും ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ സെ​ന്‍റി​ന​ൽ സ​ർ​വ​യല​ൻ​സി​ലൂ​ടെ എ​ല്ലാ ദി​വ​സ​വും റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്.
ഇ​വി​ടെ എ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും തെ​ര​ച്ചി​ലി​ൽ ഏ​ർ​പ്പെ​ട്ട എ​ൻ​ഡി​ആ​ർ​എ​ഫ്, ഫ​യ​ർ ഫോ​ഴ്സ്, പോ​ലീ​സ്, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​ത്.
ഇ​തു​വ​രെ ന​ട​ത്തി​യ ടെ​സ്റ്റി​ൽ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. ഫ​യ​ർ ഫോ​ഴ്സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നും മീ​ഡി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ൾ​ക്കു​മാ​ണ് പോ​സി​റ്റീ​വ് ആ​യ​ത്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​രെ ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് ര​ണ്ടു പേ​ർ​ക്കും പ​ത്തി​ന് 84 പേ​ർ​ക്കും 11ന് 23 ​പേ​ർ​ക്കും ഇന്നലെ 24 ​പേ​ർ​ക്കും ടെ​സ്റ്റ് ന​ട​ത്തി.
ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​നി​യും ന​ട​ത്തും. തെ​ര​ച്ചി​ൽ പ്ര​ദേ​ശം ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.