മാ​റ്റി​ത്താ​മ​സി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​വ​രു​ടെ ക​ണ​ക്കി​ൽ പൊ​രു​ത്ത​ക്കേ​ട്
Wednesday, August 12, 2020 10:12 PM IST
ഉ​പ്പു​ത​റ: മു​ല്ല​പ്പെ​രി​യാ​ർ ദു​ര​ന്ത​ഭീ​ഷ​ണി​യേ​ക്കാ​ൾ നാ​ട്ടു​കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത് പെ​രി​യാ​ർ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കാ​ണ്.
ഡാ​മി​ൽ​നി​ന്നും വെ​ള്ളം പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടേ​ണ്ടി​വ​ന്നാ​ൽ തീ​ര​ങ്ങ​ളി​ൽ​നി​ന്നും 2000 കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യ​ത്.
എ​ന്നാ​ൽ 32,503 പേ​രെ മാ​റ്റി താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് പീ​രു​മേ​ട്, ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സീ​ൽ​ദാ​ർ​മാ​ർ 2011-ൽ ​സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്തെ​ങ്കി​ലും ദു​ര​ന്ത​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യു​ള്ള ക​ണ​ക്കാ​ണി​ത്.
പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്പോ​ൾ ഡാ​മി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ലും ഇ​തി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളെ​യും ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.
വി​ല്ലേ​ജ് തി​രി​ച്ചു​ള്ള ക​ണ​ക്കാ​ണ് അ​ന്ന് ത​ഹ​സീ​ൽ​ദാ​ർ​മാ​ർ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നു ന​ൽ​കി​യ​ത്.
കു​മ​ളി (332), വ​ണ്ടി​പ്പെ​രി​യാ​ർ (10707), മ​ഞ്ചു​മ​ല (7578), ഏ​ല​പ്പാ​റ (602), ഉ​പ്പു​ത​റ ( 675), അ​യ്യ​പ്പ​ൻ​കോ​വി​ൽ, ആ​ന​വി​ലാ​സം (6533) എ​ന്നി​ങ്ങ​നെ 32503 പേ​രെ മാ​റ്റി താ​മ​സി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. വ​യോ​ധി​ക​ർ, കു​ട്ടി​ക​ൾ, സ്ത്രീ​ക​ൾ, പു​രു​ഷ​ൻ​മാ​ർ, വീ​ടു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, പ​ക്ഷി​മൃ​ഗാ​ദി​ക​ൾ തു​ട​ങ്ങി എ​ല്ലാം ത​രം​തി​രി​ച്ചു​ള്ള വ്യ​ക്ത​മാ​യ പ​ട്ടി​ക​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
റി​പ്പോ​ർ​ട്ടു​വ​ന്ന് ഒ​ൻ​പ​തു വ​ർ​ഷ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സ​ത്തി​ന് പു​തു​താ​യി എ​ത്തി​യി​ട്ടു​ണ്ട്. 2018-ൽ ​ഡാ​മി​ൽ​നി​ന്നും വെ​ള്ളം തു​റ​ന്നു​വി​ട്ട​പ്പോ​ൾ ക്യാ​ന്പു​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​വ​രു​ടെ സം​ഖ്യ ര​ണ്ടാ​യി​ര​ത്തി​ലും അ​ധി​ക​മാ​യി​രു​ന്നു. നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും സ്വ​യം മാ​റി​താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കാ​ല​വ​ർ​ഷം ക​ന​ത്ത് പെ​രി​യാ​റി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​പ്പോ​ൾ​ത​ന്നെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഇ​ത്ത​രം വ​സ്തു​ത​ക​ൾ നി​ല​നി​ൽ​ക്കേ​യാ​ണ് 2000 കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ്യ​ക്ത​മാ​യ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.