മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹം: ഡീ​ൻ
Thursday, August 13, 2020 9:55 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ സ​ഹാ​യ​ധ​ന​മാ​യി അ​ഞ്ചു ല​ക്ഷം രൂ​പ മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളൂ എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. പെ​ട്ടി​മു​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് എം​പി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​വി​ടെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​വ​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും മാ​ത്ര​മാ​ണു​ള്ള​ത്. ഒ​രേ ദി​വ​സം ത​ന്നെ ക​രി​പ്പൂ​ർ അ​പ​ക​ട​ത്തി​ൽ പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. 1900 ഹെ​ക്ട​ർ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന കൃ​ഷി​നാ​ശ​ത്തി​ന് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന് ആ​ശ്വാ​സം ന​ൽ​കാ​ൻ 400 കോ​ടി ജി​ല്ല​യി​ലേ​ക്ക് പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.