ആ​ശ്വാ​സ​ദൂ​തു​മാ​യി ബി​ഷ​പ് പെ​ട്ടി​മു​ടി​യി​ലെ​ത്തി
Thursday, August 13, 2020 9:55 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ൽ മ​രി​ച്ച​വ​ർ​ക്കാ​യി വി​ജ​യ​പു​രം രൂ​പ​ത ബി​ഷ​പ് ഡോ. സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തേ​ച്ചേ​രി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. കോ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​ർ സോ​ണി​ലെ വൈ​ദി​ക​ർ മാ​ത്ര​മാ​യി​രു​ന്നു ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. രാ​ജ​മ​ല ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യി മ​ര​ണ​മ​ട​ഞ്ഞ​ത് മൂ​ന്നു പേ​ർ മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ലും മ​രി​ച്ച എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​യി​രു​ന്നു പ്രാ​ർ​ഥ​ന. ദി​വ്യ​ബ​ലി​ക്കു ശേ​ഷം മ​രി​ച്ച​വ​രെ സം​സ്ക​രി​ച്ച സ്ഥ​ല​ത്തെ​ത്തി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വൈ​ദി​ക സം​ഘം ദു​ര​ന്തത്തി​നി​ര​യാ​യ​വ​രെ ആ​ശ്വ​സി​പ്പി​ച്ചു.
മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ വി​കാ​രി​യും ദു​ര​ന്ത​മു​ഖ​ത്ത് സേ​വ​ന​ങ്ങ​ളു​മാ​യെ​ത്തി​യ ഫാ. ​വി​ൻ​സെ​ന്‍റ്, മി​സ്റ്റ് സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ വെ​ളി​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ വൈ​ദി​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.