കോ​വി​ഡ്: ശാ​ന്ത​ന്പാ​റ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
Thursday, August 13, 2020 9:58 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ഞ്ചാ​യ​ത്തി​ലെ 6, 10 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​വാ​ർ​ഡു​ക​ളി​ൽ ടാ​ക്സി, ഓ​ട്ടോ​ക​ൾ എ​ന്നി​വ സ​ർ​വീ​സ് ന​ട​ത്താ​ൻ പാ​ടി​ല്ല. തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.
പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റു വാ​ർ​ഡു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ണ്ട്.