ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് താ​ഴ​ത്തെ നി​ല​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന്്
Thursday, August 13, 2020 9:59 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ മൂ​ന്നാ​മ​ത്തെ നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രും ദി​വ​സേ​ന എ​ത്തു​ന്ന മൂ​ന്നാം​നി​ല​യി​ലെ ഓ​ഫീ​സി​ൽ എ​ത്താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ട്. ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡു​പോ​ലും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.
മാ​സം ഏ​ഴു​കോ​ടി​യോ​ളം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ഈ ​ഓ​ഫീ​സ് വ​ഴി സം​സ്ഥാ​ന ഖ​ജ​നാ​വി​ലേ​ക്ക് മു​ത​ൽ​കൂ​ട്ടു​ന്ന​ത്.
ഇ​ത്ര​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ഓ​ഫീ​സാ​യി​ട്ടും ക​ട്ട​പ്പ​ന ഓ​ഫീ​സി​നോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ആം​ബു​ല​ൻ​സി​ൽ എ​ത്തി​യ കി​ട​പ്പു​രോ​ഗി​യെ മൂ​ന്നാം നി​ല​യി​ലെ​ത്തി​ച്ചാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​യാ​ളെ മൂ​ന്നാം​നി​ല​യി​ലേ​ക്ക് ക​സേ​ര​യി​ൽ ഇ​രു​ത്തി​യാ​ണ് എ​ത്തി​ച്ച​ത്. ഇ​തി​ന്‍റെ പേ​രി​ൽ സ​ബ് ര​ജി​സ്ട്രാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.
ഓ​ഫീ​സ് താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.