തേ​യി​ല ഇ​റ​ക്കു​മ​തി ചെയ്യാനുള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Thursday, August 13, 2020 9:59 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് മ​ഹാ​വ്യാ​ധി​മൂ​ലം ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക മേ​ഖ​ല വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി തേ​യി​ല ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പീ​രു​മേ​ട് ടീ ​ക​ന്പ​നി ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും. മേ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ചെ​റി​യ ഉ​ൽ​പാ​ദ​ന​ക്കു​റ​വും തേ​യി​ല​പ്പൊ​ടി​യു​ടെ നേ​രി​യ വി​ല​വ​ർ​ധ​ന​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​ണ്യ​മാ​യ തോ​തി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും തേ​യി​ല ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഓ​ഗ​സ്റ്റി​ൽ കൊ​ളു​ന്തി​ന് 16 രൂ​പ​യ്ക്കു​മു​ക​ളി​ൽ ഇ​ടു​ക്കി​യി​ൽ ടീ​ബോ​ർ​ഡ് വി​ല നി​ശ്ച​യി​ച്ച​ത്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നെ​ങ്കി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും തേ​യി​ല ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.