കാരുണ്യഹസ്തവുമായി പെട്ടിമുടിയിലേക്കു ചാരിറ്റി വേൾഡും മീഡിയ വില്ലേജും
Friday, August 14, 2020 9:57 PM IST
ച​ങ്ങ​നാ​ശേ​രി: പ്ര​കൃ​തി ദു​ര​ന്തം ത​ക​ർ​ത്തെ​റി​ഞ്ഞ മൂ​ന്നാ​റി​ലെ പെ​ട്ടി​മു​ടി​യി​ലേ​യ്ക്കു ച​ങ്ങ​നാ​ശേ​രി​യു​ടെ കാ​രു​ണ്യ ഹ​സ്തം. ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ലം നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ഹാ​നി​യും, വീ​ടും, സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ന​ഷ്ട​പ്പെ​ട്ട പെ​ട്ടി​മു​ടി​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ച​ങ്ങ​നാ​ശേ​രി ചാ​രി​റ്റി വേ​ൾ​ഡ് ട്ര​സ്റ്റും, മീ​ഡി​യാ വി​ല്ലേ​ജും ചേ​ർ​ന്ന് സു​മ​ന​സു​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച ക​ട്ടി​ൽ, ബെ​ഡ്, പാ​ത്ര​ങ്ങ​ൾ, ക​രി​ന്പ​ടം, വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു ലോ​ഡ് സാ​ധ​ന​ങ്ങ​ൾ ഇ​ന്ന് പെ​ട്ടി​മു​ടി​യി​ലെ​ത്തും. ജ​ന​കീ​യ കൂ​ട്ടാ​യ്മ വ​ഴി സ​മാ​ഹ​രി​ച്ച സ​ഹാ​യ​ങ്ങ​ൾ അ​വി​ടെ​യെ​ത്തി​ക്കാ​നും അ​വ​രു​ടെ വേ​ദ​ന​ക​ളി​ൽ പ​ങ്കു​ചേ​രാ​നും ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​മാ​ണ് ദു​ര​ന്ത​സ്ഥ​ല​ത്ത് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. മീ​ഡി​യാ വി​ല്ലേ​ജി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സാ​ജ​ൻ ഫ്രാ​ൻ​സി​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത ച​ട​ങ്ങി​ൽ ഹ​രി​കു​മാ​ർ കോ​യി​ക്ക​ൽ, ഗി​രീ​ഷ് കോ​നാ​ട് ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്ട്, ഫാ. ​ജോ​ഫി പു​തു​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​സ് നി​ല​വ​ന്ത​റ, ഡോ.​ജോ​ർ​ജ് പ​ട​നി​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.