മൂ​ന്നാ​ർ നിവാസികൾ ഓ​ർ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത ഓ​ഗ​സ്റ്റ്
Friday, August 14, 2020 10:00 PM IST
മൂ​ന്നാ​ർ: തു​ട​ർ​ച്ച​യാ​യ മൂ​ന്നു​വ​ർ​ഷ​വും ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ളു​ടെ ന​ടു​ക്കു​ന്ന ഓ​ർ​മ​യി​ലാ​ണ് മൂ​ന്നാ​ർ.
ഓ​ഗ​സ്റ്റ് എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ മൂ​ന്നാ​ർ നി​വാ​സി​ക​ളു​ടെ നെ​ഞ്ചി​ൽ തീ​യാ​ണ്. 2018ലും 2019 ​ലും ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ കെ​ടു​തി​ക​ൾ മൂ​ന്നാ​റി​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ൽ​പ്പി​ച്ച മു​റി​വ് ഉ​ണ​ങ്ങു​ന്ന​തി​നു മു​ന്പാ​ണ് മ​റ്റൊ​രു വ​ൻ​ദു​ര​ന്തം കൂ​ടി എ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ വ​ലി​യ ആ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ച്ച​ത്. 2018 ഓ​ഗ​സ്റ്റ് 14 നു ​തു​ട​ങ്ങി​യ പേ​മാ​രി​യാ​യി​രു​ന്നു അ​ന്നു മൂ​ന്നാ​റി​നെ വെ​ള്ള​ത്തി​ൽ മു​ക്കി​യ​ത്.
ന​ല്ല​ത​ണ്ണി​യി​ലും ദേ​വി​കു​ള​ത്തു​മാ​യി എ​ട്ടു ജീ​വ​നു​ക​ളാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ൽ പൊ​ലി​ഞ്ഞ​ത്. പ​തി​ന​ഞ്ചി​ന് മൂ​ന്നാ​ർ ടൗ​ണി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി മ​രി​ച്ച​പ്പോ​ൾ തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ മ​ണ്ണി​ടി​ഞ്ഞ് എ​ട്ടു​പേ​ർ കൂ​ടി മ​രി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷ​വും സ​മാ​ന​മാ​യ രീ​തി​യി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത തു​ണ​യാ​യി. ഇ​രു​നൂ​റി​ല​ധി​കം പേ​രെ അ​പ​ക​ടം മു​ന്നി​ൽ​ക്ക​ണ്ട് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
2018 ഓ​ഗ​സ്റ്റി​ലെ മ​ഹാ​പ്ര​ള​യ​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം മൂ​ന്നാ​ർ ഒ​റ്റ​പ്പെ​ടു​ക​യും വൈ​ദ്യു​തി,ടെ​ല​ഫോ​ണ്‍ ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തോ​ടെ പു​റം​ലോ​ക​വു​മാ​യു​ള്ള ബ​ന്ധ​വും ന​ഷ്ട​മാ​യി​രു​ന്നു. നി​റ​ഞ്ഞു ക​വി​ഞ്ഞ മാ​ട്ടു​പ്പെ​ട്ടി ഡാം ​തു​റ​ന്ന​തോ​ടെ പ​ഴ​യ​മൂ​ന്നാ​ർ വെ​ള്ള​ത്തി​ലാ​യി.
നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.
പ​ഴ​യ​മൂ​ന്നാ​റി​ലെ വ​ർ​ക്ക്ഷോ​പ്പ്, മൂ​ല​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നു.
മു​തി​ര​പ്പു​ഴ​യാ​ർ ക​ര ക​വി​ഞ്ഞ​തോ​ടെ മൂ​ന്നാ​ർ ടൗ​ണി​ല​ട​ക്കം നി​ര​വ​ധി ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി ഏ​റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. മൂ​ന്നാ​ർ- ഉ​ദു​മ​ൽ​പ്പേ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യു​ടെ ഗ​താ​ഗ​ത​ത്തി​ന് മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്ന പെ​രി​യ​വ​ര പാ​ല​മ​ട​ക്കം നി​ര​വ​ധി പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ത​ക​ർ​ന്നു.
ക​ഴി​ഞ്ഞ ര​ണ്ടു ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച് വ​രു​ന്ന​തി​നി​ടെ പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ദു​ര​ന്തം മൂ​ന്നാ​റി​ന് മ​റ​ക്കാ​നാ​വാ​ത്ത നൊ​ന്പ​ര​മാ​യി മാ​റി. 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​യാ​യി വീ​ണ്ടും ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യും ഹൈ​റേ​ഞ്ചും ഓ​ഗ​സ്റ്റ് മാ​സ​ത്തെ നേ​രി​ടു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ്.