ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണം: മു​ല്ല​പ്പ​ള്ളി
Friday, August 14, 2020 10:00 PM IST
മൂ​ന്നാ​ർ:​പെ​ട്ടി​മു​ടി ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പി​ൻ​വാ​തി​ലി​ലൂ​ടെ പ​ല​ർ​ക്കും ജോ​ലി ന​ൽ​കു​ന്നു​ണ്ട്. ദു​രി​ത​ബാ​ധി​ത​രു​ടെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി ന​ൽ​കു​ക​യെ​ന്ന​ത് മ​നു​ഷ്യ​ത്വ​പ​ര​മാ​യ ആ​വ​ശ്യ​മാ​ണ്. പെ​ട്ടി​മു​ടി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ഖ്യ​മ​ന്ത്രി​യു​ടെ പെ​ട്ടി​മു​ടി സ​ന്ദ​ർ​ശ​നം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തി. ദു​രി​ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ടി സ​ർ​ക്കാ​ർ എ​ന്ത് ചെ​യ്യു​മെ​ന്ന് പ​റ​യാ​തെ, ക​ണ്ണ​ൻ ദേ​വ​ൻ ക​ന്പ​നി​യു​ടെ പി​ആ​ർ​ഒ യെ ​പോ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​ത്. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​തെ മ​രി​ച്ച എ​ല്ലാ​വ​ർ​ക്കും 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​ക​ണം.
മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്നും ന​ല്ല വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കാ​തെ വ​ന്ന​തോ​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യ അ​മ​ർ​ഷ​മു​ണ്ട്. അ​വ​രെ കാ​ണാ​നും കേ​ൾ​ക്കാ​നും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യു​മി​ല്ല.
തോ​ട്ടം മേ​ഖ​ല​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് കൃ​ഷ്ണ​ൻ നാ​യ​ർ ക​മ്മീ​ഷ​ൻ ഈ ​സ​ർ​ക്കാ​രി​നാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. അ​തി​ലെ ശി​പാ​ർ​ശ പ്ര​കാ​രം കാ​ല​പ​ഴ​ക്കം ചെ​ന്ന തൊ​ഴി​ലാ​ളി ല​യ​ങ്ങ​ൾ ര​ണ്ടു കി​ട​പ്പു മു​റി​ക​ളോ​ടു കൂ​ടി പു​ന​ർ നി​ർ​മി​ക്ക​ണം.​ജീ​ർ​ണി​ച്ച ല​യ​ങ്ങ​ളി​ലാ​ണ് പാ​വ​പ്പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. ഒ​രു അ​പ​ക​ട സൂ​ച​ന​യും ഇ​ല്ലാ​തി​രു​ന്ന പെ​ട്ടി​മു​ടി​യി​ൽ ഉ​രു​ൾ​പ്പൊ​ട്ടി​യ​തോ​ടെ, മ​റ്റ് എ​സ്റ്റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി, ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ, കെ ​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ. ​പൗ​ലോ​സ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​എം.​ആ​ഗ​സ്തി, ജോ​യ് തോ​മ​സ്, മു​ൻ എം​എ​ൽ​എ എ.​കെ. മ​ണി,സി.​പി. മാ​ത്യു, എ​സ്.​അ​ശോ​ക​ൻ, ജി.​മു​നി​യാ​ണ്ടി തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ക​ട​ലാ​ർ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​പ്പി​ച്ച മെ​ഴു​തി​രി തെ​ളി​ക്ക​ൽ ച​ട​ങ്ങി​ലും മു​ല്ല​പ്പ​ള്ളി​യും സം​ഘ​വും പ​ങ്കെ​ടു​ത്തു.