ഷ​ന്താ​ൾ ജ്യോ​തി സം​വാ​ദ പ​ര​ന്പ​ര​യ്ക്ക് തു​ട​ക്കം
Friday, August 14, 2020 10:02 PM IST
മു​ട്ടം: ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ഷാ ​വി​സ്റ്റ എ​ന്ന പേ​രി​ൽ അ​റി​വി​ന്‍റെ ജാ​ല​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി തു​റ​ക്കു​ന്നു. സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വി​ദ​ഗ്ധ​രു​മാ​യു​ള്ള തു​റ​ന്ന സം​വാ​ദ​മാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു വ​ഴി കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തെ​യും എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത് . ഈ ​സം​വാ​ദ​ങ്ങ​ളു​ടെ വീ​ഡി​യോ ഷ​ന്താ​ൾ സ്കൂ​ൾ ചാ​ന​ൽ വ​ഴി കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ത്തി​ച്ചു​കൊ​ടു​ക്കും. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉ​ണ്ടാ​കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദം ത​ര​ണം ചെ​യ്യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, പു​തി​യ വി​ദ്യാ​ഭ്യാ​സ രീ​തി എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​ന​മാ​ണ് ആ​ദ്യ​ത്തെ അ​ഭി​മു​ഖ​ത്തി​ലു​ള്ള​ത്. പൈ​ങ്കു​ളം എ​സ്എ​ച്ച് ആ​ശു​പ​ത്രി​യി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് അ​ക്ഷ​യ് വി.​വ​ർ​ക്കി സം​വ​ദി​ക്കും.​സം​ശ​യ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 11നും 12​നും ഇ​ട​യി​ൽ 7025730642 എ​ന്ന ന​ന്പ​രി​ൽ അ​റി​യി​ക്കാം.