കു​ട്ട​നാ​ടി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി കോ​ത​മം​ഗ​ലം ജീ​വ
Friday, August 14, 2020 10:02 PM IST
കോ​ത​മം​ഗ​ലം: മ​ഴ​ക്കെ​ടു​തി​യും വെ​ള്ള​പ്പൊ​ക്ക​വും​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ൽ മു​ൻ വ​ർ​ഷ​ത്തെ​പ്പോ​ലെ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ച് കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ജീ​വ വാ​ട്ട​ർ കൈ​ത്താ​ങ്ങാ​യി.
വ​ർ​ഷം തോ​റും ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം കു​ട്ട​നാ​ടി​നെ ദു​രി​ത​ത്തി​ലാ​ക്കു​ന്പോ​ൾ ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ഘ​ട​കം ശു​ദ്ധ​ജ​ല​മാ​ണ്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യ​ത്. ആ​ദ്യ​ലോ​ഡി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ജീ​വ മി​ന​റ​ൽ വാ​ട്ട​ർ ഡ​യ​റ​ക്ട​ർ ഫാ.​ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി നി​ർ​വ​ഹി​ച്ചു.