വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, September 16, 2020 9:57 PM IST
തൊ​ടു​പു​ഴ: ന​ന്പ​ർ വ​ണ്‍ സെ​ക്ഷ​നി​ൽ എ​ച്ച്ടി/​എ​ൽ​ടി ലൈ​നി​ൽ ട​ച്ചിം​ഗ് വെ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ ചാ​ത്ത​നാ​നി​ക്ക​ൽ പാ​റ, ഇ​റ​ക്കും​പു​ഴ, കോ​ലാ​നി, അ​മ​രം​കാ​വ്, ചെ​ട്ടി​പ​റ​ന്പി​ൽ, തോ​ണി​ക്കു​ഴി​മ​ല, പാ​റ​ക്ക​ട​വ്, റി​ലേ​കേ​ന്ദ്രം, അ​ഞ്ച​പ്ര, പൗ​ൾ​ട്രി​ഫാം, ന​ടു​ക്ക​ണ്ടം, പൊ​ന്ന​ന്താ​നം, ഐ​എം​എ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പൂ​ർ​ണ​മാ​യും വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മു​സ്ലീം ലീ​ഗ് ഉ​പ​വാ​സ
സ​മ​രം 19-ന്

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തു​ക, 2019 ഡി​സം​ബ​റി​ലെ സ​ർ​വ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക, ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മു​സ്ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 19-ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ചെ​റു​തോ​ണി​യി​ൽ ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​അ​ബ്ബാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. 1964-ലെ ​ഭൂ​പ​തി​വ് ച​ട്ട പ്ര​കാ​രം കൃ​ഷി​ഭൂ​മി​യി​ൽ താ​മ​സ സൗ​ക​ര്യ​മൊ​ഴി​കെ മ​റ്റൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രും അ​ധി​കാ​രി​ക​ളും ഉ​ത്ത​ര​വു​ക​ളി​റ​ക്കു​ക​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ പോ​ലും ക​ർ​ഷ​ക​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടാ​തെ പോ​കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.