ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന് മ​ർ​ദ​നം; അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Wednesday, September 16, 2020 9:57 PM IST
ക​ട്ട​പ്പ​ന: വ​ള്ള​ക്ക​ട​വ് വ​ഞ്ചി​വ​യ​ലി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ അ​റ​സ്റ്റു​ചെ​യ്തു. വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി സ്വ​ദേ​ശി​ക​ളും സ്ഥി​രം ജീ​വ​ന​ക്കാ​രാ​യ വി​ഷ്ണു​ഭ​വ​നി​ൽ വി​ഷ്ണു (30), പു​ന്ന​യ്ക്ക​ൽ സ​തീ​ഷ് (39), താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ഈ​ട്ടി​ക്കു​ന്നേ​ൽ ബി​ജു (32), പാ​ലം​മൂ​ട്ടി​ൽ ര​ഞ്ജി​ത്ത് (26), ഉൗ​രു​മൂ​പ്പ​ൻ കൂ​ടി​യാ​യ നെ​ല്ലി​ക്ക​ൽ അ​ജ​യ​ൻ (42) എ​ന്നി​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ ജ​നു​വ​രി 25-നാ​ണ് പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ വ​ള്ള​ക്ക​ട​വ് റേ​ഞ്ചി​ൽ ഉ​ൾ​പെ​ട്ട വ​ഞ്ചി​വ​യ​ലി​ൽ ഫോ​റ​സ്റ്റ് ഇ​ന്‍റ​ലി​ജ​ന്‍റ് ഓ​ഫീ​സ​ർ സി. ​സു​ജി​ത്തി​നെ​യും താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​രെ​യും വ​ഞ്ചി​വ​യ​ൽ കോ​ള​നി നി​വാ​സി​ക​ൾ സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. വ​നം വ​കു​പ്പി​ലെ മ​റ്റു​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം പി​ന്നീ​ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി​യാ​ണ് പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ എ​ട്ടു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.