പാ​റ ഉ​രു​ണ്ടു​വീ​ണ് ടാ​ങ്കും ഷെ​ഡും കൃ​ഷി​യും ന​ശി​ച്ചു
Wednesday, September 16, 2020 10:00 PM IST
വെ​ള്ളി​യാ​മ​റ്റം: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് ഭീ​മ​ൻ പാ​റ വീ​ണ് നാ​ളി​യാ​നി​യി​ലെ ജ​ല​നി​ധി​യു​ടെ വാ​ട്ട​ർ ടാ​ങ്കും ഷെ​ഡും കൃ​ഷി​യും ന​ശി​ച്ചു. കോ​ഴി​പ്പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് പാ​റ ഉ​രു​ണ്ടു​വീ​ണ​ത്. മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഗോ​പാ​ല​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്നാ​ണ് വ​ലി​യ പാ​റ വീ​ണ​ത്. 150 മീ​റ്റ​റി​ലേ​റെ ദൂ​രം പാ​റ ഉ​രു​ണ്ടു​പോ​യി അ​ര​യേ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി​ക​ൾ ന​ശി​ച്ചു.
വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് പാ​റ​യു​രു​ണ്ടു​വീ​ണ​ത്. വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്കാ​യി
അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി

ക​ട്ട​പ്പ​ന: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. എ​ഴു​കും​വ​യ​ൽ ചാ​ടു​വാ​കു​ള​ത്ത് സ​ന്തോ​ഷി​നെ​തി​രെ​യാ​ണ് കേ​സ്. വ​ണ്ട​ൻ​മേ​ട്ടി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും സം​ഭ​വം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്. യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നു​പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.
വ​ണ്ട​ൻ​മേ​ട് സി​ഐ സി.​എ​സ്. ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ തെ​ര​യു​ന്ന​തി​നി​ടെ ബി​ജെ​പി നേ​താ​ക്ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി സി​ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.