പാ​റ പൊ​ട്ടി​ച്ചു​ക​ട​ത്തി​യ കോ​ണ്‍​ട്രാ​ക്ട​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Wednesday, September 16, 2020 10:00 PM IST
ക​ട്ട​പ്പ​ന: റോ​ഡു​നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ പാ​റ പൊ​ട്ടി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ണ്‍​ട്രാ​ക്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഈ​ട്ടി​ത്തോ​പ്പ് ശാ​ശേ​രി​പ​ടി റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പെ​ട്ടാ​ണ് പാ​റ​പൊ​ട്ടി​ക്ക​ൽ ന​ട​ന്ന​ത്. ജൂ​ലൈ​യി​ൽ വി​ല്ല​ജ് ഓ​ഫീ​സ​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് അ​ന​ധി​കൃ​ത​മാ​യി പാ​റ​ഖ​ന​നം ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. സം​ഭ​വം വ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം​വാ​ർ​ഡി​ലാ​ണ് റോ​ഡു നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ പാ​റ​ഖ​ന​നം ന​ട​ന്ന​ത്.
നി​ർ​മാ​ണം ക​രാ​റെ​ടു​ത്ത പ​ള്ളി​ക്കാ​നം സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫ് മു​ണ്ട​നാ​നി​ക്കെ​തി​രെ ലാ​ൻ​ഡ് ക​ണ്‍​സ​ർ​വ​ൻ​സി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.