എ​ല്ലാ വീ​ടു​ക​ളി​ലും ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി; ഹ​രി​ത സ​മൃ​ദ്ധി​യു​മാ​യി നെ​ടി​യ​ശാ​ല
Wednesday, September 16, 2020 10:00 PM IST
തൊ​ടു​പു​ഴ: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നെ​ടി​യ​ശാ​ല​യെ ഹ​രി​ത സ​മൃ​ദ്ധി വാ​ർ​ഡാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ വീ​ടു​ക​ളി​ലും ആ​റി​ന​ത്തി​ലേ​റെ പ​ച്ച​ക്ക​റി​ക​ൾ വി​ള​യി​ച്ചെ​ടു​ത്ത് ഹ​രി​ത കേ​ര​ളം നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് നെ​ടി​യ​ശാ​ല ഹ​രി​ത സ​മൃ​ദ്ധി​യി​ലേ​ക്കെ​ത്തി​യ​ത്.
പ​ച്ച​ക്ക​റി​കൃ​ഷി​ക​ൾ​ക്കു പു​റ​മേ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ജൈ​വ​വ​ള​മു​ണ്ടാ​ക്ക​ൽ, മ​ൽ​സ്യ​ക്കൃ​ഷി, ത​രി​ശു​ഭൂ​മി​യി​ൽ നെ​ൽ​ക്കൃ​ഷി​യി​റ​ക്ക​ൽ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഹ​രി​ത​സ​മൃ​ദ്ധി​യി​ലേ​ക്കു​ള്ള പാ​ത തു​റ​ന്ന​ത്.
ചെ​ള്ള​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഹ​രി​ത​സ​മൃ​ദ്ധി വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ് മാ​ത്യു, ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നി ജ​സ്റ്റി​ൻ, ടോ​മി​ച്ച​ൻ മു​ണ്ടു​പാ​ലം, ബി​ന്ദു ബെ​ന്നി, ബി​ൽ​ജി എം. ​തോ​മ​സ്, ജോ​സ് ജോ​സ​ഫ്, ആ​ലീ​സ് ജോ​സ്, ഹ​രി​ത കേ​ര​ളം പ്ര​തി​നി​ധി അ​മ​ലു ഷാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.