കു​ടി​യേ​റ്റ ജ​ന​ത​യു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി​യ നേ​താ​വ്
Wednesday, September 16, 2020 10:00 PM IST
തൊ​ടു​പു​ഴ: കു​ടി​യേ​റ്റ ജ​ന​ത​യു​ടെ മ​ന​സി​ൽ കു​ടി​യേ​റി​യ നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി. നി​യ​മ​സ​ഭാം​ഗ​ത്വ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ലെ​ത്തി നി​ൽ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ൻ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ കാ​ര്യ​ങ്ങ​ളു​ണ്ട്.

50 വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​ടു​ക്കി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​വ​ര​വ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 1969 ഫെ​ബ്രു​വ​രി 25. കെ ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ക​ല്ലാ​ർ ഗ​വ. സ്കൂ​ളി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദ്ദേ​ഹം ഇ​ടു​ക്കി​യി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ​പ്പോ​ഴും നി​യ​മ​സ​ഭാം​ഗം, മു​ഖ്യ​മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴും ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ സ്പ​ന്ദ​ന​ങ്ങ​ള​റി​യാ​ൻ ക​ഴി​ഞ്ഞ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ആ​ർ​ക്കും മ​റ​ക്കാ​നാ​വി​ല്ല.

സ്വ​ന്തം​പേ​രി​ൽ ജി​ല്ല​യി​ൽ
ഒ​രു കോ​ള​നി

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​രി​ലാ​ണ് ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി​യി​ലെ ആ​ദി​വാ​സി കോ​ള​നി അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ക​രി​ന്പ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1969 മു​ത​ൽ ന​ട​ന്ന സ​മ​ര​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നാ​യി കാ​ണി പ​ഞ്ച​ൻ​നാ​ഗം ര​ക്ഷാ​ധി​കാ​രി​യാ​യും ആ​ർ. രാ​മ​നാ​ഥ​ൻ പ്ര​സി​ഡ​ന്‍റാ​യും ക​രി​ന്പ​ൻ ജോ​സ് സെ​ക്ര​ട്ട​റി​യാ​യും രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന ഗി​രി​വ​ർ​ഗ സ​മി​തി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടു. സ​ർ​ക്കാ​ർ ത​ല​ത്തി​ലും രാ​ഷ്ട്രീ​യ ത​ല​ത്തി​ലും നേ​രി​ട്ട ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു ഉ​മ്മ​ൻ ചാ​ണ്ടി മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ കോ​ള​നി അ​നു​വ​ദി​ച്ച​പ്പോ​ൾ അ​തി​നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത് ക​രി​ന്പ​ൻ ജോ​സാ​യി​രു​ന്നു.

ദു​രി​ത​ങ്ങ​ളി​ൽ കൈ​കോ​ർ​ത്ത്

ജി​ല്ല​യി​ൽ വി​വി​ധ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ ഓ​ടി​യെ​ത്തി​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. തേ​ക്ക​ടി ബോ​ട്ട​പ​ക​ടം, ചീ​യ​പ്പാ​റ മ​ണ്ണി​ടി​ച്ചി​ൽ, പു​ല്ലു​മേ​ട് ദു​ര​ന്തം, സ​മീ​പ​നാ​ളി​ലു​ണ്ടാ​യ പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നി​വ ജി​ല്ല​യെ പി​ടി​ച്ചു കു​ലു​ക്കി​യ​പ്പോ​ൾ സാ​ന്ത്വ​ന​മാ​യി ഓ​ടി​യെ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം തി​രി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്ക് കൂ​ലി​വ​ർ​ധ​ന ന​ട​പ്പാ​ക്കു​ന്ന​തി​നും ഉ​മ്മ​ൻ ചാ​ണ്ടി മു​ൻ​കൈ​യെ​ടു​ത്തു പ്ര​വ​ർ​ത്തി​ച്ചു. ഇ​ങ്ങ​നെ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം​കാ​ണാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി​യ ശ്ര​മം എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണ്.

പ​ട്ട​യം, മെ​ഡി​ക്ക​ൽ കോ​ള​ജ്...

ഇ​ടു​ക്കി ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​യി​രു​ന്ന ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തി​നു പി​ന്നി​ലും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ര​സ്പ​ർ​ശ​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വേ​ള​യി​ൽ 2011-12 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ അ​ന്ന​ത്തെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി​യാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഖ്യാ​പി​ച്ച​ത്. മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ മ​റ്റൊ​രു സ്വ​പ്ന​മാ​യി​രു​ന്ന പ​ട്ട​യം ന​ൽ​കു​ന്ന​തി​നും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഏ​റെ താ​ത്പ​ര്യ​മെ​ടു​ത്തു. കൈ​വ​ശ​ഭൂ​മി​ക്ക് ഒ​രേ​ക്ക​റി​നു മു​ക​ളി​ൽ പ​ട്ട​യം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം മാ​റ്റി നാ​ലേ​ക്ക​ർ വ​രെ​യു​ള്ള​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വേ​ള​യി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യു​ന്ന​തി​നും പ​രാ​തി​ക​ൾ​ക്ക് അ​പ്പോ​ൾ​ത​ന്നെ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ന​ട​ത്തി​യ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യും ഏ​റെ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രു​ന്നു.