കോ​വി​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണി​ൽ കൈ​ത്താ​ങ്ങാ​യി ഗ്രീ​ൻ​വാ​ലി സൊ​സൈ​റ്റി
Thursday, September 17, 2020 10:26 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഇ​ടു​ക്കി​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ​പെ​ട്ട ഒ​ൻ​പ​താം വാ​ർ​ഡി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി.

കോ​വി​ഡ് ബാ​ധി​ത​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പു​റ​ത്തു ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​തെ നി​ത്യ​വൃ​ത്തി​ക്ക് ക​ഷ്ട​പ്പെ​ടു​ന്ന 18 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.
അ​രി, പ​യ​ർ, ക​ട​ല, പ​രി​പ്പ്, ശ​ർ​ക്ക​ര, പ​ഞ്ച​സാ​ര, തേ​യി​ല​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, മു​ള​ക്പൊ​ടി, ആ​ട്ട, പാ​ച​ക എ​ണ്ണ, പ​ച്ച​ക്ക​റി​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ന​ൽ​കി​യ​ത്.

ഭ​ക്ഷ്യ വി​ത​ര​ണ​ത്തി​ന് ഗ്രീ​ൻ വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, ആനി​മേ​റ്റ​ർ ജി​ൻ​സി ജ​സ്റ്റി​ൻ, കെ ​സി സി ​ഭാ​ര​വാ​ഹി ജ​സ്റ്റി​ൻ പൂ​വ​ത്തേ​ൽ, ബി​ജു വേ​ലി​ക്ക​ക​ത്ത്, അ​ജി​ൻ കോ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.