രോ​ഗ​ല​ക്ഷ​ണമി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ
Thursday, September 17, 2020 10:26 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് നി​ഷ്ക​ർ​ഷി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ - ​സ​ഞ്ജീ​വ​നി​യി​ലൂ​ടെ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം ആ​രം​ഭി​ക്കും. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു രോ​ഗ​ല​ക്ഷ​ണം കാ​റ്റ​ഗ​റി - എ ​യി​ൽ​പ്പെ​ടു​ന്ന​താ​ണെ​ങ്കി​ൽ കോ​വി​ഡ് ഫെ​സി​ലി​റ്റി കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റും.

കാ​റ്റ​ഗ​റി - ബി, ​സി ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റും. രോ​ഗി​ക്കും വീ​ട്ടി​ലെ അം​ഗ​ങ്ങ​ൾ​ക്കും മ​റ്റ് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും രോ​ഗി താ​മ​സി​ക്കു​ന്ന മു​റി​യോ​ടു ചേ​ർ​ന്ന് ശു​ചി​മു​റി ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​യി​രി​ക്കും ഹോം ​ഐ​സൊ​ലേ​ഷ​ൻ അ​നു​വ​ദി​ക്കു​ക. ആ​രോ​ഗ്യ വ​കു​പ്പി​നും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ത്തി​നു​മാ​ണ് പ​രി​ശോ​ധ​ന​യു​ടെ ചു​മ​ത​ല​യെ​ന്ന് ജി​ല്ലാ​ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

പ്രാ​യ​മാ​യ​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചാ​ൽ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​ല​വി​ൽ ആ​രോ​ഗ്യ ബ്ലോ​ക്ക് ത​ല​ത്തി​ൽ വി​കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള കോ​വി​ഡ് ചി​കി​ത്സാ സം​വി​ധാ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര ത​ല​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഹോം ​ഐ​സോ​ലേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ എ​ല്ലാ ദി​വ​സ​വും വ​കു​പ്പി​ൽ​നി​ന്ന് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ സ്ഥി​തി വി​ല​യി​രു​ത്തും. പ​നി, ശ്വാ​സ​ത​ട​സം, തൊ​ണ്ട​വേ​ദ​ന, ന​ട​ക്കു​ന്പോ​ഴോ സം​സാ​രി​ക്കു​ന്പോ​ഴോ കി​ത​പ്പ്, രു​ചി​യും മ​ണ​വും ന​ഷ്ട​പ്പെ​ടു​ക, ക്ഷീ​ണം എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും.​പ​ത്താം ദി​വ​സം സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ൽ ഐ​സോ​ലേ​ഷ​നി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കും. ഏ​ഴു ദി​വ​സം കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ശേ​ഷം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാം. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ആ​വ​ശ്യ​മെ​ങ്കി​ൽ ഏ​തു​സ​മ​യ​ത്തും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് എ​ത്താ​ൻ മ​തി​യാ​യ റോ​ഡ് സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല.