കോവി​ഡ് പ്ര​തി​രോ​ധം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ​വി​ഭാ​ഗം
Thursday, September 17, 2020 10:27 PM IST
രാ​ജാ​ക്കാ​ട്: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ 11 പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്.​ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ അ​ട​ക്കം 939 സാ​ന്പി​ളു​ക​ളാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ 19 ക്യാ​ന്പു​ക​ളി​ലാ​യി ശേഖരിച്ചത്.​

കൂ​ടാ​തെ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ർ ടി ​പി സി ​ആ​ർ ടെ​സ്റ്റു​ക​ളും ന​ട​ത്തി.​ക​ഴി​ഞ്ഞ ഒ​രാ​ഴ്ചയ്​ക്കി​ടെ പോ​സി​റ്റീ​വാ​യ 11 കേ​സു​ക​ളി​ൽ ഒ​രാ​ൾ നെ​ഗ​റ്റീ​വാ​യി.11 കേ​സു​ക​ളി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ഉ​റ​വി​ടമ​റി​യാ​ത്ത​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

ശേഷിക്കുന്ന ഒ​ൻ​പ​തു പേ​രും സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​തി​നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​യ​തി​നാ​ൽ ആ​ശ​ങ്ക കു​റ​യു​ന്നു​ണ്ട്.​ത​മി​ഴ്നാ​ടി​ന്‍റെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ടൗ​ണി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​തി​നാ​ലും രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള ലോ​ഡു​ക​ൾ എ​ത്തു​ന്ന​തി​നാ​ലും വ്യാ​പാ​രി​ക​ൾ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

ഒ​രാ​ഴ്ച മു​ന്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി രാ​ജാ​ക്കാ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ഇ​ന്ന​ലെആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യിെങ്കിലും വ്യാ​പാ​രി​ക​ളു​ടേ​യും ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ൽ​ക്കു​ന്ന തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണം വ​ള​രെ കു​റ​വാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. 19 ന് ​പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ ഏ​ലം എ​സ്റ്റേ​റ്റി​ലെ​ത്തി​യി​ട്ടു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും 22 ന് ​എ​ൻ.​ആ​ർ സി​റ്റി മേ​ഖ​ല​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ൽ വി​വി​ധ വാ​ർ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കു​ന്നു​ണ്ട്.

ഏ​ല​ത്തോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണി​ക​ൾ​ക്കാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ്യാ​പാ​രി​ക​ൾ മു​ൻ​പ് കാ​ട്ടി​യ ക​ടു​ത്ത ജാ​ഗ്ര​ത പുലർത്തണ​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ന്പ​ർ​ക്ക​മു​ള്ള​വ​രും, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും അധികൃതർ അ​റി​യി​ച്ചി​ട്ടു​ണ്ട്.