വ​ണ്ടി​പ്പെ​രി​യാ​റി​ൽ 175 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, September 17, 2020 10:27 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ 18 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വാ​യി. 175 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ഞ്ഞൂറോ​ളം പേ​ർ എ​ത്തി​യി​രു​ന്നു.

175 പേ​ർ​ക്കു പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കും കു​ടും​ബ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ടൗ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

രാ​വി​ലെ മു​ത​ൽ വ​ലി​യ തി​ര​ക്കാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. 175 പേ​ർ​ക്ക് മാ​ത്ര​മേ ടെ​സ്റ്റ് ന​ട​ത്താ​ൻ നി​ർ​വാ​ഹ​മു​ള്ളൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും ആ​രും പി​രി​ഞ്ഞു പോ​യി​ല്ല. ഏ​ഴാം വാ​ർ​ഡി​ൽ മാ​ത്രം ഏ​ഴു​പേ​ർ​ക്കും ഒ​ൻ​പ​താം വാ​ർ​ഡി​ൽ നാ​ലു​പേ​ർ​ക്കും അ​ഞ്ചാം വാ​ർ​ഡി​ൽ മൂ​ന്നു പേ​ർ​ക്കും 10- ാം വാ​ർ​ഡി​ൽ ര​ണ്ടു​പേ​ർ​ക്കും 18, ആ​റ് വാ​ർ​ഡു​ക​ളി​ൽ ഓരോ​രു​ത്ത​ർ​ക്കു​മാ​ണ് പ​രി​ശോ​ധ​ന പോ​സി​റ്റീ​വാ​യ​ത്.

ഇ​വ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റും. ഇ​ത്ര​യും ആ​ളു​ക​ൾ ഒ​രു​മി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്ത​ുമെ​ന്ന് ക​രു​തി​യി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള പ​രി​ശോ​ധ​ന​മൂ​ലം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ട​ർ​ന്നി​ട്ടു​ണ്ടാ​വാ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.